< Back
India
നിയമസഭയില്‍ ബഞ്ചിന് മുകളില്‍ കയറി നിന്ന് ബിജെപി എംഎല്‍എയുടെ പ്രതിഷേധംനിയമസഭയില്‍ ബഞ്ചിന് മുകളില്‍ കയറി നിന്ന് ബിജെപി എംഎല്‍എയുടെ പ്രതിഷേധം
India

നിയമസഭയില്‍ ബഞ്ചിന് മുകളില്‍ കയറി നിന്ന് ബിജെപി എംഎല്‍എയുടെ പ്രതിഷേധം

admin
|
20 May 2018 4:41 PM IST

ബിജെപി അംഗം വിജേന്ദ്രര്‍ ഗുപ്ത മേശക്ക് മുകളില്‍ കയറി നിന്ന് പ്രതിഷേധിച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതിഷേധം

ഡല്‍ഹി നിയമസഭയില്‍ നാടകീയരംഗങ്ങള്‍. ബിജെപി അംഗം വിജേന്ദ്രര്‍ ഗുപ്ത മേശക്ക് മുകളില്‍ കയറി നിന്ന് പ്രതിഷേധിച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതിഷേധം

ആംആദ്മി പാര്‍ട്ടി അംഗം അല്‍ക ലാംബക്കെതിരെ അശ്ശീല പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ബിജെപി എംഎല്‍എ ഒ പി ശര്‍മ്മയെ രണ്ട് സമ്മേളനകാലയളവിലേക്ക് പുറത്താക്കാന്‍ കഴിഞ്ഞദിവസം നിയമസഭ സമിതി തീരുമാനിച്ചിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ ബഹളമാണ് പ്രതിഷേധത്തിന് വഴിവെച്ചത്. ബിജെപി അംഗങ്ങള്‍ ബഹളമുണ്ടാക്കിയപ്പോള്‍ നിങ്ങള്‍ എന്ത് പ്രശ്നമുണ്ടാക്കിയാലും കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് ബിജെപി കോര്‍പറേഷനുകളില്‍ നടത്തിയ അഴിമതിയുടെ വിവരങ്ങള്‍ പുറത്ത് വിടുമെന്ന് കേജ്രിവാള്‍ പ്രഖ്യാപിച്ചു. അതിനെ തുടര്‍ന്നായിരുന്നു വിജേന്ദ്രര്‍ ഗുപ്ത മേശക്ക് മുകളില്‍ കയറി പ്രതിഷേധിച്ചത്

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രതിപക്ഷ എംഎല്‍എമാരെ സംസാരിക്കാന്‍ പോലും അനുവദിക്കുന്നില്ല എന്നാരോപിച്ചായിരുന്നു എംഎല്‍എയുടെ പ്രതിഷേധം. എന്നാല്‍ എംഎല്‍എയുടെ പ്രതിഷേധം സഭയെ അപമാനിക്കുന്നതാണെന്നാരോപിച്ച് ആംആദ്മി പാര്‍ട്ടി രംഗത്തെത്തി

Similar Posts