< Back
India
ഔറംഗസീബ് രാജിന് അഭിനന്ദനം: രാഹുലിനെ പരിഹസിച്ച് മോദിഔറംഗസീബ് രാജിന് അഭിനന്ദനം: രാഹുലിനെ പരിഹസിച്ച് മോദി
India

ഔറംഗസീബ് രാജിന് അഭിനന്ദനം: രാഹുലിനെ പരിഹസിച്ച് മോദി

Sithara
|
21 May 2018 6:51 AM IST

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിച്ച രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ് മോദി.

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിച്ച രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ് മോദി. കോണ്‍ഗ്രസിന്‍റെ ഔറംഗസീബ് രാജിനെ അഭിനന്ദിക്കുന്നു. 125 കോടി ഇന്ത്യക്കാരാണ് തങ്ങളുടെ ഹൈകമാന്‍റെന്നും മോദി പറഞ്ഞു. ഗുജറാത്തിലെ വല്‍സദില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മോദിയുടെ പരിഹാസം.

മുഗള്‍ ഭരണകാലത്ത് തെരഞ്ഞെടുപ്പ് നടന്നിട്ടുണ്ടോ എന്നാണ് മണിശങ്കര്‍ അയ്യര്‍ ചോദിക്കുന്നത്. ജഹാംഗീറിന് ശേഷം ഷാജഹാന്‍ വന്നു. ഷാജഹാന് ശേഷം ഔറംഗസീബ്. കുടുംബ പാര്‍ട്ടിയാണെന്ന് കോണ്‍ഗ്രസ് സ്വയം സമ്മതിക്കുകയാണോ? നമുക്ക് ഔറംഗസീബ് ഭരണം വേണ്ടെന്നും മോദി പറഞ്ഞു.

വികസനവും രാജവാഴ്ചയും തമ്മിലുള്ള മത്സരമാണ് ഗുജറാത്തില്‍ നടക്കുന്നതെന്നും മോദി പറഞ്ഞു.

Similar Posts