കേന്ദ്രസര്‍ക്കാരിനെതിരെ ടിഡിപി അവിശ്വാസപ്രമേയ നോട്ടീസ് നല്‍കികേന്ദ്രസര്‍ക്കാരിനെതിരെ ടിഡിപി അവിശ്വാസപ്രമേയ നോട്ടീസ് നല്‍കി
|അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന രാഷ്ട്രീയ ചുവടുമാറ്റങ്ങളുടെ വ്യക്തമായ സൂചനകൂടിയാണ്
എന്‍ഡിഎ വിട്ടതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ ടിഡിപി അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി. ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാനപദവി അനുവദിക്കാത്തതിലാണ് നടപടി. ഇതേവിഷയത്തില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസും അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കുമെന്ന് ശിവസേനയും കോണ്‍ഗ്രസ്സടക്കമുള്ള
വിവിധപാര്‍ട്ടികളും വ്യക്തമാക്കി.

ആന്ധ്രയ്ക്ക് പ്രത്യേകപദവി അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് രാഷ്ട്രീയ എതിരാളികളായ വൈഎസ്ആര്‍ കോണ്‍ഗ്രസ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് ടിഡിപിയും രംഗത്തെത്തിയത്. അവിശ്വാസപ്രേമയത്തിന് അവതരണാനുമതി ലഭിക്കാന്‍ ചുരുങ്ങിയത് 50 അംഗങ്ങളുടെയെങ്കിലും പിന്തുണവേണം. 16 അംഗങ്ങളുള്ള ടിഡിപിയെ നോട്ടീസിനെ പിന്തുണച്ചുകൊണ്ട് കോണ്‍ഗ്രസ്, ഇടത്പാര്‍ട്ടികള്‍, തൃണമൂല്‍ തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം രംഗത്തെത്തി. ഇതിനുപുറമെ പ്രതിസന്ധി ഘട്ടങ്ങളില്‍ ബിജെപിയെ പിന്തുണയ്ക്കാറുള്ള എഐഎഡിഎംകെ, ബിജെഡി തുടങ്ങിയ കക്ഷികളും എന്‍ഡിഎയിലെ ശിവസേനയും ടിഡിപിയെ പിന്തുണയ്ക്കും.
അവിശ്വാസപ്രമേയം വന്നാലും നിലവിലെ കക്ഷിനിലപ്രകാരം സര്‍ക്കാരിന് ഭീഷണിയില്ല. സ്പീക്കറടക്കം 273 അംഗങ്ങള്‍ ബിജെപിക്ക് മാത്രമുണ്ട്. ജെഡിയു, അകാലിദള്‍ തുടങ്ങിയ പാര്‍ട്ടികളുടെ പിന്തുണ വേറെയും. അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന രാഷ്ട്രീയ ചുവടുമാറ്റങ്ങളുടെ വ്യക്തമായ സൂചനകൂടിയാണ് പല പാര്‍ട്ടികളുടേയും ഇക്കാര്യത്തിലെ നിലപാട് നല്‍കുന്നത്.