< Back
India
മായാവതിയുടെ രാജി സ്വീകരിച്ചുമായാവതിയുടെ രാജി സ്വീകരിച്ചു
India

മായാവതിയുടെ രാജി സ്വീകരിച്ചു

admin
|
22 May 2018 6:54 PM IST

രാജ്യസഭ ചെയര്‍മാന്‍ ഹമീദ് അന്‍സാരിയെ നേരില്‍ കണ്ട് മായാവതി പുതുക്കിയ രാജിക്കത്ത് നല്‍കി. രാജിവയ്ക്കുന്ന കാര്യം വ്യക്തമാക്കുന്ന ഒറ്റവരി ....

ദലിതര്‍ക്കെതിരെ രാജ്യത്ത് വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ സഭയില്‍ ഉന്നയിക്കുന്നത് തടഞ്ഞതില്‍ പ്രതിഷേധിച്ച് രാജ്യസഭയില്‍ നിന്നുമുള്ള ബിഎസ്‍പി നേതാവ് മായാവതിയുടെ രാജി സ്വീകരിച്ചു. രാജ്യസഭ ചെയര്‍മാന്‍ ഹമീദ് അന്‍സാരിയെ നേരില്‍ കണ്ട് മായാവതി പുതുക്കിയ രാജിക്കത്ത് നല്‍കി. രാജിവയ്ക്കുന്ന കാര്യം വ്യക്തമാക്കുന്ന ഒറ്റവരി കത്താണ് നല്‍കിയത്. ആദ്യം നല്‍കിയ കത്തില്‍ രാജിയിലേക്ക് നയിച്ച കാരണങ്ങളും ഇതില്‍ തനിക്കുള്ള പ്രതിഷേധവും മായാവതി രേഖപ്പെടുത്തിയിരുന്നു. കാരണങ്ങള്‍ വ്യക്തമാക്കി നേരത്തെ നല്‍കിയ കത്ത് ചട്ട വിരുദ്ധമായതിനാല്‍ സ്വീകരിച്ചിരുന്നില്ല.

Related Tags :
Similar Posts