< Back
India
സര്‍ക്കാരിനെ പുകഴ്ത്തുന്ന സിനിമകള്‍ക്ക് മാത്രമെ ഇനി അനുമതി ലഭിക്കുകയുള്ളൂവെന്ന് ചിദംബരംസര്‍ക്കാരിനെ പുകഴ്ത്തുന്ന സിനിമകള്‍ക്ക് മാത്രമെ ഇനി അനുമതി ലഭിക്കുകയുള്ളൂവെന്ന് ചിദംബരം
India

സര്‍ക്കാരിനെ പുകഴ്ത്തുന്ന സിനിമകള്‍ക്ക് മാത്രമെ ഇനി അനുമതി ലഭിക്കുകയുള്ളൂവെന്ന് ചിദംബരം

admin
|
23 May 2018 2:10 AM IST

. മെര്‍സലിലെ ഡയലോഗുകള്‍ നീക്കം ചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യം പരാശക്തി ഇന്നാണ് റിലീസ് ചെയ്തിരുന്നെങ്കിലുള്ള പ്രത്യാഘാതങ്ങള്‍ ആലോചിക്കാവുന്നതാണ്

സര്‍ക്കാരിനെ പുകഴ്ത്തുന്ന സിനിമകള്‍ക്ക് മാത്രം അനുമതി ലഭിക്കുന്ന കാലമാണ് വരാനിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. വിജയ് നായകനായ മെര്‍സലിലെ ചില ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്ന ബിജെപി ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു മുന്‍ കേന്ദ്ര മന്ത്രി. മെര്‍സലിലെ ഡയലോഗുകള്‍ നീക്കം ചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യം പരാശക്തി ഇന്നാണ് റിലീസ് ചെയ്തിരുന്നെങ്കിലുള്ള പ്രത്യാഘാതങ്ങള്‍ ആലോചിക്കാവുന്നതാണ് - ചിദംബരം ട്വീറ്റ് ചെയ്തു.

ജിഎസ്ടിയെയും നോട്ട് നിരോധനത്തെയും വിമര്‍ശിക്കുന്നുവെന്ന് ആരോപിച്ചാണ് സിനിമയുടെ ചില ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ബിജെപി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടത്. കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ തന്നെ ഈ ആവശ്യവുമായി രംഗതെത്തുകയും ചെയ്തു.

Similar Posts