< Back
India
മോദിക്ക് പ്രധാനമന്ത്രിയാണെന്നുള്ള അഹങ്കാരമാണെന്ന് അണ്ണാ ഹസ്സാരെമോദിക്ക് പ്രധാനമന്ത്രിയാണെന്നുള്ള അഹങ്കാരമാണെന്ന് അണ്ണാ ഹസ്സാരെ
India

മോദിക്ക് പ്രധാനമന്ത്രിയാണെന്നുള്ള അഹങ്കാരമാണെന്ന് അണ്ണാ ഹസ്സാരെ

Jaisy
|
22 May 2018 8:34 PM IST

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ താനയച്ച മുപ്പത് കത്തുകള്‍ക്ക് ഒന്നിനു പോലും മറുപടി അയച്ചില്ലെന്നും ഹസ്സാരെ പറഞ്ഞു

നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രിയാണെന്നുള്ള അഹങ്കാരമാണെന്ന് അഴിമതി വിരുദ്ധസമര നായകന്‍ അണ്ണാ ഹസ്സാരെ. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ താനയച്ച മുപ്പത് കത്തുകള്‍ക്ക് ഒന്നിനു പോലും മറുപടി അയച്ചില്ലെന്നും ഹസ്സാരെ പറഞ്ഞു. സംഗ്ലി ജില്ലയിലെ അത്പാതി തെഹ്സിലില്‍ പൊതുജന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

മാര്‍ച്ച് 23ന് ന്യൂഡല്‍ഹിയില്‍ പുതിയൊരു സമരത്തിന് തുടക്കം കുറിക്കുമെന്ന് അണ്ണാ ഹസ്സാരെ പ്രഖ്യാപിച്ചിരുന്നു. ഇതിന് മുന്നോടിയായിട്ടാണ് റാലി സംഘടിപ്പിച്ചത്. സര്‍ക്കാര്‍ ഇതുവരെ കാണാത്ത തരത്തിലുള്ള പൊതുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അണ്ണാ ഹസ്സാരെ പറഞ്ഞു. സമരങ്ങളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും വോട്ട് നേടാമെന്ന ലക്ഷ്യമെന്നും തനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Tags :
Similar Posts