< Back
India
India

അഞ്ചാം ജയം തേടി മുക്താര്‍ അന്‍സാരി

Sithara
|
23 May 2018 4:41 PM IST

കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ വിചാരണ തടവുകാരനായി കഴിയുമ്പോഴും തുടര്‍ച്ചയായി തെരഞ്ഞെടുപ്പില്‍ ജയിക്കുന്നു മുക്താര്‍ അന്‍സാരി

മൌസദറില്‍ തുടര്‍ച്ചയായി അഞ്ചാം തവണ ജനവിധി തേടുന്ന ബിഎസ്പി സ്ഥാനാര്‍ഥി മുക്താര്‍ അന്‍സാരിക്കെതിരെ ഇക്കുറി ബിജെപിക്ക് പോലും സ്ഥാനാര്‍ത്ഥി ഇല്ല. അന്‍സാരി കുടുംബത്തില്‍ നിന്ന് ഒരാളെ സമാജ്‍വാദി - കോണ്‍ഗ്രസ് സഖ്യം രംഗത്ത് ഇറക്കിയിട്ടുണ്ടെങ്കിലും മുക്താര്‍ തന്നെയാണ് ബഹുദൂരം മുന്നില്‍. കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ വിചാരണ തടവുകാരനായി കഴിയുമ്പോഴും തുടര്‍ച്ചയായി തെരഞ്ഞെടുപ്പില്‍ ജയിക്കുന്ന മുക്താര്‍ അന്‍സാരി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ചോദ്യചിഹ്നമായി മാറുകയാണ്.

Related Tags :
Similar Posts