< Back
India
കയ്യില്‍ ബ്ലൂ വെയില്‍ വരഞ്ഞ് ആത്മഹത്യാശ്രമം നടത്തിയ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തികയ്യില്‍ ബ്ലൂ വെയില്‍ വരഞ്ഞ് ആത്മഹത്യാശ്രമം നടത്തിയ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി
India

കയ്യില്‍ ബ്ലൂ വെയില്‍ വരഞ്ഞ് ആത്മഹത്യാശ്രമം നടത്തിയ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി

Sithara
|
23 May 2018 2:24 PM IST

തടാകത്തില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച 17 വയസ്സുകാരിയെ രക്ഷപ്പെടുത്തി.

തടാകത്തില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച 17 വയസ്സുകാരിയെ രക്ഷപ്പെടുത്തി. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം. കുട്ടിയുടെ കയ്യില്‍ ബ്ലൂ വെയിലിന്‍റെ ചിത്രം കത്തികൊണ്ട് വരഞ്ഞിരുന്നു. പൊലീസും മുങ്ങല്‍ വിദഗ്ധരും ചേര്‍ന്നാണ് കുട്ടിയെ രക്ഷിച്ചത്.

ബിഎസ്എഫ് ജവാന്‍റെ മകളായ പെണ്‍കുട്ടി ഇന്നലെ രാത്രി സാധനങ്ങള്‍ വാങ്ങാനുണ്ടെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പുറത്തുപോവുകയായിരുന്നു. തിരിച്ചെത്താന്‍ വൈകിയതോടെ വീട്ടുകാര്‍ പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചു. കിട്ടാതായതോടെ പരിഭ്രാന്തരായ വീട്ടുകാര്‍ തിരച്ചില്‍ തുടങ്ങി.

അതേസമയം തടാകത്തിന് സമീപം സ്കൂട്ടറില്‍ പെണ്‍കുട്ടി ചുറ്റിത്തിരിയുന്നതു കണ്ട ആളുകള്‍ പൊലീസിനെ വിവരം അറിയിച്ചു. അതിനിടെ ഒരു പാറക്കെട്ടിന് മുകളില്‍ നിന്ന് പെണ്‍കുട്ടി തടാകത്തിലേക്ക് എടുത്തുചാടി. സ്ഥലത്തെത്തിയ പൊലീസ് മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെയാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.

പെണ്‍കുട്ടിയുടെ കയ്യില്‍ ബ്ലൂ വെയിലിന്‍റെ ചിത്രം കത്തികൊണ്ട് വരഞ്ഞിട്ടുണ്ട്. ബ്ലൂ വെയില്‍ ഗെയിമാണോ കുട്ടിയെ ആത്മഹത്യാശ്രമത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.

Similar Posts