< Back
India
ആപ് പഞ്ചാബ് ഘടകത്തില്‍ പൊട്ടിത്തെറിആപ് പഞ്ചാബ് ഘടകത്തില്‍ പൊട്ടിത്തെറി
India

ആപ് പഞ്ചാബ് ഘടകത്തില്‍ പൊട്ടിത്തെറി

Subin
|
23 May 2018 1:33 PM IST

ശിരോമണി അകാലിദള്‍ നേതാവ് ബിക്രം സിങ് മജീതിയക്കെതിരായ പരാമര്‍ശത്തില്‍ അരവിന്ദ് കെജ്രിവാള്‍ മാപ്പ് പറഞ്ഞതില്‍ പ്രതിഷേധിച്ചാണ് രാജി.

ആം ആദ് മി പാര്‍ട്ടിയുടെ പഞ്ചാബ് ഘടകത്തില്‍ പൊട്ടിത്തെറി. സംസ്ഥാന അധ്യക്ഷനും എംപി യുമായ ഭഗവത് മന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പാര്‍ട്ടി സ്ഥാനം രാജിവച്ചു. ശിരോമണി അകാലിദള്‍ നേതാവ് ബിക്രം സിങ് മജീതിയക്കെതിരായ പരാമര്‍ശത്തില്‍ അരവിന്ദ് കെജ്രിവാള്‍ മാപ്പ് പറഞ്ഞതില്‍ പ്രതിഷേധിച്ചാണ് രാജി.

ശിരോമണി അകാലിദള്‍ നേതാവും മുന്‍ മന്ത്രിയുമായ ബിക്രം സിങ് മജീതിയ മയക്കുമരുന്ന് മാഫിയയുടെ ഭാഗമാണെന്ന് കെജ്രിവാള്‍ നേരത്തെ ആരോപിച്ചിരുന്നു. പഞ്ചാബില്‍ എഎപിയുടെ വിവിധ റാലികളിലും പരിപാടികളിലും ഈ ആരോപണം ആവര്‍ത്തിച്ചതോടെ മജീതിയ മാനനഷ്ടക്കേസ് നല്‍കി. ഇതോടെ നിയമ നടപടികളില്‍ നിന്ന് ഒഴിവാകാന്‍ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് കെജ്രിവാള്‍ മാപ്പ് പറയുകയായിരുന്നു. എന്നാല്‍ മജീതിയ മയക്കുമരുന്ന് ഏജന്റ് തന്നെയാണെന്നും ഈ മാപ്പ് പറച്ചിലില്‍ അംഗീകരിക്കാനാകില്ലെന്നുമാണ് എഎപി പഞ്ചാബ് ഘടകം നിലാപാട്. ഇക്കാര്യം വ്യക്തമാക്കി ട്വിറ്ററിലൂടെയായിരുന്നു ഭഗവത് മാന്റെ രാജി തീരുമാനം വെളിപ്പെടുത്തിയത്. പഞ്ചാബ് കോണ്‍ഗ്രസ് നേതൃത്വവും കെജ്രിവാളിന്റെ നിലപാടിനെതിരെ രംഗത്തെത്തി

ഭഗവത് മന്നിന് പുറമെ സംസ്ഥാന ഉപാധ്യക്ഷന്‍ അമന്‍ അരോരയും പാര്‍ട്ടി സ്ഥാനം രാജിവച്ചു. എഎപി രാജ്യസഭാ എം പി സജ്ഞയ് സിംഗും കെജ്രിവാളിനെതിരെ രംഗത്തെത്തി. വിഷയം ചര്‍ച്ച ചെയ്യാനായി എഎപി എംഎല്‍എമാര്‍ ചണ്ഡീഗഡില്‍ യോഗം ചേര്‍ന്നു.

Related Tags :
Similar Posts