< Back
India
ബി.ജെ.പി നേതാവ് പൂനം ആസാദ് ആം ആദ്‍മിയില്‍ ചേര്‍ന്നുബി.ജെ.പി നേതാവ് പൂനം ആസാദ് ആം ആദ്‍മിയില്‍ ചേര്‍ന്നു
India

ബി.ജെ.പി നേതാവ് പൂനം ആസാദ് ആം ആദ്‍മിയില്‍ ചേര്‍ന്നു

Ubaid
|
24 May 2018 10:02 PM IST

ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്‍രിവാളിനെ സന്ദര്‍ശിച്ച ശേഷമാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതായി പൂനം പ്രഖ്യാപനം നടത്തിയത്

സസ്‌പെന്‍ഷനിലായ ബി.ജെ.പി നേതാവും എം.പിയുമായ കീര്‍ത്തി ആസാദിന്റെ ഭാര്യ പൂനം ആസാദ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്‍രിവാളിനെ സന്ദര്‍ശിച്ച ശേഷമാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതായി പൂനം പ്രഖ്യാപനം നടത്തിയത്. എഎപിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ പൂനം വളരെ നാളുകള്‍ക്കു മുമ്പേ സന്നദ്ധത അറിയിച്ചിരുന്നതാണെന്ന് എഎപി നേതാവ് സഞ്ജയ് സിംഗ് പറഞ്ഞു. ഇന്ന് ഔദ്യോഗിക ചര്‍ച്ചകള്‍ മാത്രമാണ് നടന്നത്. ഞായറാഴ്ച മുതല്‍ പാര്‍ട്ടി അംഗമായി അവര്‍ മാറിയെന്നും സഞ്ജയ് സിംഗ് പറഞ്ഞു.

ലോക്‍സഭാംഗമായ കീര്‍ത്തി ആസാദിനെ ബിജെപിയില്‍നിന്നും 2015 ല്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിനായിരുന്നു സസ്‌പെന്‍ഷന്‍. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ ബന്ധപ്പെട്ടായിരുന്നു അഴിമതി ആരോപണം.

Similar Posts