< Back
India
അഴിമതി ആരോപണം: കെജ്‌രിവാളിന്റെ ഭാര്യാ സഹോദരനെതിരെ അന്വേഷണംഅഴിമതി ആരോപണം: കെജ്‌രിവാളിന്റെ ഭാര്യാ സഹോദരനെതിരെ അന്വേഷണം
India

അഴിമതി ആരോപണം: കെജ്‌രിവാളിന്റെ ഭാര്യാ സഹോദരനെതിരെ അന്വേഷണം

Sithara
|
25 May 2018 4:24 AM IST

പൊതുമരാമത്ത് വകുപ്പില്‍ വ്യാജരേഖകളും കണക്കുകളും കാണിച്ച് തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യാ സഹോദരന്‍ സുരേന്ദര്‍ കുമാര്‍ ബന്‍സാലിനെതിരെ പൊലീസ് അന്വേഷണം. പൊതുമരാമത്ത് വകുപ്പില്‍ വ്യാജരേഖകളും കണക്കുകളും കാണിച്ച് തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. നിര്‍മാണ കമ്പനി ഉടമയായ സുരേന്ദര്‍ കുമാരിനെതിരെ ഡല്‍ഹി പൊലീസാണ് അന്വേഷണം നടത്തുന്നത്. ഒരു സന്നദ്ധ സംഘടന നല്‍കിയ പരാതിയിലാണ് അന്വേഷണം.

ഡല്‍ഹിയില്‍ ഓവുചാല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിന്റെ കരാര്‍ സുരേന്ദര്‍ കുമാര്‍ ബന്‍സാലിന്റെ കമ്പനിക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഡമ്മി കമ്പനികളെ ഉപയോഗിച്ച് വ്യാജകണക്ക് ഉണ്ടാക്കി അഴിമതി നടത്തിയെന്നാണ് ആരോപണം. റോഡ് ആന്റി കറപ്ഷന്‍ എന്ന എന്‍ജിഒ ആണ് പരാതിയുമായി രംഗത്തെത്തിയത്.

എന്‍ജിഒ പരാതിയുമായി കോടതിയെയാണ് ആദ്യം സമീപിച്ചത്. പ്രാഥമിക അന്വേഷണത്തിലൂടെ ആരോപണത്തില്‍ വസ്തുതയുണ്ടെന്ന് കണ്ടെത്തിയാല്‍ എഫ്ഐആര്‍ രജിസ്ടര്‍ ചെയ്യാനാണ് പൊലീസ് തീരുമാനം.

Related Tags :
Similar Posts