< Back
India
ശ്രീനഗര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ സംഘര്‍ഷംശ്രീനഗര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ സംഘര്‍ഷം
India

ശ്രീനഗര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ സംഘര്‍ഷം

admin
|
25 May 2018 4:35 AM IST

പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ഇന്നലെ നടത്തിയ പ്രതിഷേധത്തെ തു‌ടര്‍ന്നാണ് സംഘര്‍ഷം ആരംഭിച്ചത്.

ശ്രീനഗര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ സംഘര്‍ഷം. പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ഇന്നലെ നടത്തിയ പ്രതിഷേധത്തെ തു‌ടര്‍ന്നാണ് സംഘര്‍ഷം ആരംഭിച്ചത്. പൊലീസ് നടത്തിയ ലാത്തിചാര്‍ജില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ പുറത്തായതില്‍ ആഹ്ലാദപ്രകടനം നടത്തിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട എന്‍ഐടി ഇന്നലെയാണ് തുറന്ന് പ്രവര്‍ത്തിച്ചത്. എന്‍ഐടിക്കെതിരെ ഒരു വിഭാഗം വിദ്യാര്‍ഥികളും രാഷ്ട്രീയനേതാക്കളും നടത്തുന്ന ഗൂഡാലോചനയുടെ ഭാഗമാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് സ്ഥലത്ത് സിആര്‍പിഎഫിനെ നിയോഗിച്ചു.

Related Tags :
Similar Posts