< Back
India
പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്ത് മധ്യപ്രദേശില്‍ 12 കുട്ടികള്‍ ആത്മഹത്യ ചെയ്തുപരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്ത് മധ്യപ്രദേശില്‍ 12 കുട്ടികള്‍ ആത്മഹത്യ ചെയ്തു
India

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്ത് മധ്യപ്രദേശില്‍ 12 കുട്ടികള്‍ ആത്മഹത്യ ചെയ്തു

Jaisy
|
24 May 2018 6:51 AM IST

48 മണിക്കൂറിനിടെയാണ് അടുത്തടുത്ത ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തത്

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്ത് മധ്യപ്രദേശില്‍ 12 കുട്ടികള്‍ ആത്മഹത്യ ചെയ്തു. 48 മണിക്കൂറിനിടെയാണ് അടുത്തടുത്ത ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 10,12 ക്ലാസുകളിലെ കുട്ടികളാണ് സ്വയം ജീവനൊടുക്കിയത്. ശനിയാഴ്ച ഉച്ചക്ക് ശേഷമായിരുന്നു റിസല്‍റ്റ് പ്രഖ്യാപിച്ചത്.

സത്ന ജില്ലയില്‍ സഹോദരനും സഹോദരിയുമാണ് ഒരുമിച്ച് ആത്മഹത്യ ചെയ്തത്. മാതാപിതാക്കള്‍ വരുമ്പോള്‍ തങ്ങളുടെ മുറികളില്‍ തൂങ്ങിമരിച്ച നിലയില്‍ കിടക്കുന്ന കുട്ടികളെയാണ് കണ്ടത്. വിഷം കുത്തി വച്ചാണ് മറ്റൊരു വിദ്യാര്‍ഥി ജീവനൊടുക്കിയത്. പരീക്ഷയില്‍ 90 ശതമാനം മാര്‍ക്ക് പ്രതീക്ഷിച്ച കുട്ടിക്ക് 74.4 ശതമാനം മാര്‍ക്കാണ് ലഭിച്ചത്.

ജാബല്‍പൂര്‍, കാഞ്ചന്‍ ദുബേയില്‍ പന്ത്രണ്ടാം ക്ലാസില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ട്രയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. തുടര്‍ച്ചയായ ആത്മഹത്യകളെ തുടര്‍ന്ന് എംപി ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യുക്കേഷന്‍ കൌണ്‍സിലിംഗ് സെന്റര്‍ തുറന്നു. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ഇരുപതിനായിരം ഫോണ്‍ കോളുകള്‍ സെന്ററിലേക്ക് വന്നതായി അധികൃതര്‍ പറഞ്ഞു.

Related Tags :
Similar Posts