പ്ലാസ്റ്റിക് ഇങ്ങിനെയും ഉപയോഗിക്കാം..ജംഷഡ്പൂരിലെ കുപ്പികള്‍ കൊണ്ട് നിര്‍മ്മിച്ച ശൌചാലയംപ്ലാസ്റ്റിക് ഇങ്ങിനെയും ഉപയോഗിക്കാം..ജംഷഡ്പൂരിലെ കുപ്പികള്‍ കൊണ്ട് നിര്‍മ്മിച്ച ശൌചാലയം
|അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി ആകെ ഒരു ശൌചാലയം മാത്രമാണ് സ്കൂളിലുണ്ടായിരുന്നത്
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒരു വിപത്തായി മാറുമ്പോള്‍ അവ എങ്ങിനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് തെളിയിക്കുകയാണ് ജംഷഡ്പൂരിലെ മാനവ് വികാസ് സ്കൂള്‍. വിദ്യാര്‍ഥികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നത്തിന് പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് അവര്‍ പരിഹാരവും കണ്ടെത്തി. ഉപയോഗ ശേഷം വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ടാണ് സ്കൂളിലെ ശൌചാലയത്തിന്റെ ഭിത്തി നിര്‍മ്മിച്ചിരിക്കുന്നത്.

അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി ആകെ ഒരു ശൌചാലയം മാത്രമാണ് സ്കൂളിലുണ്ടായിരുന്നത്. വിരമിച്ച ഒരു കൂട്ടം ഉദ്യോഗസ്ഥര്‍ക്കാണ് സ്കൂളിന്റെ നടത്തിപ്പ് ചുമതല. ഇവരാണ് ഇത്തരത്തിലൊരു ആശയം മുന്നോട്ടു വച്ചത്. ഇഷ്ടികള്‍ക്ക് പകരം പ്ലാസ്റ്റിക് കുപ്പികളില്‍ മണ്ണും ലോഹമണ്ണു നിറച്ചാണ് ഭിത്തി നിര്‍മ്മിച്ചത്. പരിസരം വൃത്തിയായി സൂക്ഷിക്കാനും മാലിന്യങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കാനും ഇതുവഴി സാധിക്കുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ സഞ്ജയ് കുമാര്‍ പാണ്ഡെ പറഞ്ഞു. ഇത് വിജയകരമാവുകയാണെങ്കില്‍ കൂടുതല്‍ ശൌചാലയങ്ങള്‍ നിര്‍മ്മിക്കുമെന്നും പാണ്ഡെ കൂട്ടിച്ചേര്‍ത്തു.