< Back
India
മാപ്പ് പറഞ്ഞ് തുടരാം, അല്ലെങ്കില്‍ പോകാം ബിജെപി വക്താവിനോട് മാധ്യമപ്രവര്‍ത്തക'മാപ്പ് പറഞ്ഞ് തുടരാം, അല്ലെങ്കില്‍ പോകാം' ബിജെപി വക്താവിനോട് മാധ്യമപ്രവര്‍ത്തക
India

'മാപ്പ് പറഞ്ഞ് തുടരാം, അല്ലെങ്കില്‍ പോകാം' ബിജെപി വക്താവിനോട് മാധ്യമപ്രവര്‍ത്തക

Subin
|
24 May 2018 6:39 PM IST

തനിക്കും പാര്‍ട്ടിക്കുമെതിരെ ചാനലിന് അജണ്ടയുണ്ടെന്ന സംപിതിന്റെ വാക്കുകളാണ് നിധിയെ പ്രകോപിപ്പിച്ചത്. 

ബിജെപി വക്താവ് സംപിത് പത്രയെ എന്‍ഡിടിവി ചാനല്‍ ചര്‍ച്ചയില്‍ നിന്നും ഇറക്കിവിട്ടു. എന്‍ഡിടിവി അവതാരക നിധി റസ്ദാനാണ് സംപിതിനെ തന്റെ ഷോയില്‍ നിന്നും ഇറക്കിവിട്ടത്. തനിക്കും പാര്‍ട്ടിക്കുമെതിരെ ചാനലിന് അജണ്ടയുണ്ടെന്ന സംപിതിന്റെ വാക്കുകളാണ് നിധിയെ പ്രകോപിപ്പിച്ചത്.

വ്യാഴാഴ്ച്ച രാത്രി നടന്ന ബീഫ് നിരോധനവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചക്കിടെയായിരുന്നു സംഭവം. ബീഫ് നിരോധനവുമായി ബന്ധപ്പെട്ട് ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റു പാനലിസ്റ്റുകളുടെ അഭിപ്രായപ്രകടനങ്ങള്‍ തുടര്‍ച്ചയായി തടസപ്പെടുത്തിയപ്പോഴാണ് നിധി റസ്ദാന്‍ അക്കാര്യം ചൂണ്ടിക്കാണിച്ചത്. ഇതോടെ എന്‍ഡിടിവിക്ക് ഒരു അജണ്ടയുണ്ടെന്നും അതുകൊണ്ടാണ് തനിക്ക് ചര്‍ച്ചയില്‍ ഇടപെടേണ്ടി വരുന്നതെന്നും തനിക്ക് ഭാഗം വിശദീകരിക്കാന്‍ സമയം നല്‍കുന്നില്ലെന്നുമുള്ള ആരോപണം ഉന്നയിക്കുകയാണ് സംപിത് ചെയ്തത്.

ഇതോടെ മാപ്പ് പറഞ്ഞ് ചര്‍ച്ചയില്‍ തുടരാം അല്ലെങ്കില്‍ ഷോയില്‍ നിന്നും ഇറങ്ങിപ്പോകാം എന്ന് റസ്ദാന്‍ നിലപാടെടുക്കുകയായിരുന്നു. ചോദ്യത്തിന് മറുപടിയില്ലെങ്കില്‍ ചാനലിനെതിരെ എന്തെങ്കിലും അജണ്ട ആരോപിക്കുന്നത് ശരിയല്ലെന്നും റസ്ദാന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ താന്‍ ഇറങ്ങിപ്പോകാനോ മാപ്പു പറയാനോ തയ്യാറല്ലെന്നും സംവാദത്തില്‍ ഇടപെടുമെന്നും സംപിത് ബത്ര പറഞ്ഞു. ഇതോടെ ഇടവേളയിലേക്ക് പോവുകയാണെന്നും ഇനി ബിജെപി വക്താവിലേക്ക് ചര്‍ച്ചയില്‍ വരില്ലെന്നും റസ്ദാന്‍ വ്യക്തമാക്കി.

Related Tags :
Similar Posts