< Back
India
ട്രംപിന് പിറന്നാള്‍; ഹിന്ദുസേനയ്ക്ക് ഇന്ത്യയില്‍ ആഘോഷംട്രംപിന് പിറന്നാള്‍; ഹിന്ദുസേനയ്ക്ക് ഇന്ത്യയില്‍ ആഘോഷം
India

ട്രംപിന് പിറന്നാള്‍; ഹിന്ദുസേനയ്ക്ക് ഇന്ത്യയില്‍ ആഘോഷം

Khasida
|
24 May 2018 8:06 PM IST

ഏഴുകിലോയിലധികം വരുന്ന കേക്ക് മുറിച്ച് പ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്തു

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് ഇന്ത്യയില്‍ പിറന്നാള്‍ ആഘോഷം. ട്രംപിന്‍റെ 71 ാം പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചത് ഹിന്ദുസേനക്കാരാണ്. ഇന്നലെയാണ് ഇന്ത്യയിലെ ട്രംപ് ആരാധകര്‍ അദ്ദേഹത്തിന് പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചത്.

മനുഷ്യത്വത്തിന്‍റെ രക്ഷകനാണ് ട്രംപ് എന്നാണ് ഹിന്ദുസേന ട്രംപിന് നല്‍കിയ വിശേഷണണം. ആഗോള വ്യാപകമായി കലാപം ഇല്ലാതാക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നും അവര്‍ പറയുന്നു. 20 അംഗങ്ങള്‍ ചേര്‍ന്നാണ് പിറന്നാള്‍ ആഘോഷത്തിന് ചുക്കാന്‍ പിടിച്ചത്. ഏഴുകിലോയിലധികം വരുന്ന കേക്ക് മുറിച്ച് പ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്തു.

ലോകത്ത് സമാധാനം പുനഃസ്ഥാപിക്കാനും കശ്മീരിലെ ഇന്ത്യാപാക് അതിര്‍ത്തിയില്‍ നിന്ന് പട്ടാളക്കാരെ ഇല്ലായ്മ ചെയ്യാനും ട്രംപിന് മാത്രമേ കഴിയൂ എന്നും പറയുന്നു സംഘടനയുടെ നേതാവ് വിഷ്ണു ഗുപ്ത.

Related Tags :
Similar Posts