< Back
India
വസ്തു ഇടനിലക്കാരനെ വെടിവെച്ച് കൊല്ലുന്ന ദൃശ്യം പുറത്ത്വസ്തു ഇടനിലക്കാരനെ വെടിവെച്ച് കൊല്ലുന്ന ദൃശ്യം പുറത്ത്
India

വസ്തു ഇടനിലക്കാരനെ വെടിവെച്ച് കൊല്ലുന്ന ദൃശ്യം പുറത്ത്

Sithara
|
24 May 2018 8:05 PM IST

അക്രമികളെ കണ്ട് ഭയന്ന് വീട്ടിലേക്ക് ഓടിക്കയറിയ വാജിദിനെ മൂന്ന് പേര്‍ പിന്നാലെ ചെന്ന് പുറത്തേക്ക് തള്ളിയിട്ട് വെടിവെക്കുകയായിരുന്നു

വസ്തു ഇടനിലക്കാരനെ നാലംഗ സംഘം വെടിവെച്ച് കൊല്ലുന്ന ദൃശ്യം പുറത്ത്. ഡല്‍ഹിയിലെ ബ്രഹ്മപുരിയില്‍ കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. വസ്തു ഇടനിലക്കാരന്‍ വാജിദിനെയാണ് നാലംഗ സംഘം ബൈക്കില്‍ പിന്തുടര്‍ന്നെത്തി ആക്രമിച്ചത്. അക്രമികളെ കണ്ട് ഭയന്ന് വീട്ടിലേക്ക് ഓടിക്കയറിയ വാജിദിനെ മൂന്ന് പേര്‍ പിന്നാലെ ചെന്ന് പുറത്തേക്ക് തള്ളിയിട്ടു. അപ്പോഴേക്കും മറ്റൊരു ബൈക്കിലെത്തിയ നാലാമന്‍ വീണുകിടന്ന വാജിദിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

വീടിന് സമീപം സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ നിന്നാണ് അക്രമത്തിന്‍റെ ദൃശ്യം ലഭിച്ചത്. ആളുകള്‍ നോക്കിനില്‍ക്കവെയാണ് സംഭവം. തുരുതുരെ വെടിയുതിര്‍ത്ത ശേഷം അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെടുകയും ചെയ്തു.

സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

Similar Posts