< Back
India
അമലാ പോളിനോട് മോശമായി പെരുമാറിയ വ്യവസായി അറസ്റ്റില്‍അമലാ പോളിനോട് മോശമായി പെരുമാറിയ വ്യവസായി അറസ്റ്റില്‍
India

അമലാ പോളിനോട് മോശമായി പെരുമാറിയ വ്യവസായി അറസ്റ്റില്‍

Sithara
|
24 May 2018 1:51 PM IST

നൃത്ത പരിശീലനത്തിനിടെ തന്നെ സമീപിച്ച വ്യവസായി അശ്ലീലം പറഞ്ഞെന്നും തന്നെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയെന്നുമാണ് അമലയുടെ പരാതി

നടി അമലാ പോളിനോട് മോശമായി പെരുമാറിയ വ്യവസായി അറസ്റ്റില്‍. ചെന്നൈയില്‍ നൃത്ത പരിശീലനത്തിനിടെ അശ്ലീല സംഭാഷണം നടത്തി തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്ന അമലാ പോളിന്‍റെ പരാതിയില്‍ വ്യവസായി അഴകേശനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മലേഷ്യയില്‍ നടക്കാനിരിക്കുന്ന സ്റ്റേജ് ഷോയുടെ പരിശീലനത്തിനിടെയാണ് സംഭവം. നൃത്ത പരിശീലനത്തിനിടെ തന്നെ സമീപിച്ച അഴകേശന്‍ അശ്ലീലം പറഞ്ഞെന്നും തന്നെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയെന്നുമാണ് അമലയുടെ പരാതി. അമലയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വെസ്റ്റ് മാമ്പലം പൊലീസാണ് അഴകേശനെ അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലെ കൊട്ടിവാക്കം സ്വദേശിയാണ് ഇയാള്‍.

ജോലി ചെയ്ത് സ്വതന്ത്രയായി ജീവിക്കുന്ന സ്ത്രീ എന്ന നിലയില്‍ മോശം പെരുമാറ്റത്തെ കുറിച്ച് പരാതിപ്പെടേണ്ടത് തന്‍റെ ഉത്തരവാദിത്തമാണ്. കൂടുതല്‍ സുരക്ഷാപ്രശ്നങ്ങളുണ്ടാവാതാരിക്കാനാണ് പൊലീസില്‍ പരാതിപ്പെട്ടതെന്നും അമലാ പോള്‍ പറഞ്ഞു.

Related Tags :
Similar Posts