< Back
India
മേഘാലയില്‍ എന്‍സിപി സ്ഥാനാര്‍ഥി ഉള്‍പ്പെടെ നാല് പേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടുമേഘാലയില്‍ എന്‍സിപി സ്ഥാനാര്‍ഥി ഉള്‍പ്പെടെ നാല് പേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു
India

മേഘാലയില്‍ എന്‍സിപി സ്ഥാനാര്‍ഥി ഉള്‍പ്പെടെ നാല് പേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു

Sithara
|
24 May 2018 5:44 PM IST

മേഘാലയയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാനാര്‍ഥി സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു.

മേഘാലയയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാനാര്‍ഥി സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. ഈസ്റ്റ് ഗരോ ഹില്‍സിലെ വില്ല്യംനഗര്‍ സീറ്റില്‍ മത്സരിക്കുന്ന ജോനാഥന്‍ എന്‍ സാങ്മയാണ് കൊല്ലപ്പെട്ടത്.

തെരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം മടങ്ങുന്നതിനിടെയാണ് സംഭവം. ജോനാഥന് ഒപ്പമുണ്ടായിരുന്ന മൂന്ന് പേരും കൊല്ലപ്പെട്ടു. നേരത്തെയും ജോനാഥന് വധഭീഷണിയുണ്ടായിരുന്നു. മുഖ്യമന്ത്രി മുകുള്‍സാങ്മ ഉള്‍പ്പെടെയുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി. നിരപരാധികളുടെ ചോര വീഴ്ത്തി സംസ്ഥാനത്തിന്‍റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വതന്ത്ര ഗരോലാന്റിന് വേണ്ടി വാദിക്കുന്ന വിമത സംഘമായ നാഷണല്‍ ലിബറേഷന്‍ ആര്‍മിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ജോനാഥനെ പിന്തുണയ്ക്കുന്നവര വധിക്കുമെന്ന പോസ്റ്ററുകളും മണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

Related Tags :
Similar Posts