ബിഹാറില്‍ കാറിടിച്ച് 9 കുട്ടികള്‍ മരിച്ച സംഭവം; കൊലയാളി വാഹനം ബിജെപി നേതാവിന്‍റേതെന്ന് ദൃക്സാക്ഷികള്‍ബിഹാറില്‍ കാറിടിച്ച് 9 കുട്ടികള്‍ മരിച്ച സംഭവം; കൊലയാളി വാഹനം ബിജെപി നേതാവിന്‍റേതെന്ന് ദൃക്സാക്ഷികള്‍
|കഴിഞ്ഞ ദിവസം ബിഹാറിലെ മുസഫര്‍പുരില്‍ 9 കുട്ടികളുടെ ജീവനെടുത്ത കൊലയാളി കാര്‍ ബിജെപി നേതാവിന്‍റേതെന്ന് ആരോപണം
കഴിഞ്ഞ ദിവസം ബിഹാറിലെ മുസഫര്‍പുരില്‍ 9 കുട്ടികളുടെ ജീവനെടുത്ത കൊലയാളി വാഹനം ബിജെപി നേതാവിന്‍റേതെന്ന് ആരോപണം. ബിജെപിയുടെ സിതാമര്‍ഹി ജില്ലാ ജനറല്‍ സെക്രട്ടറി മനോജ് ബെയ്തക്കെതിരെയാണ് ആരോപണം ഉയര്‍ന്നത്. നിയന്ത്രണം വിട്ട ബൊലേറൊ കുട്ടികളുടെ മേല്‍ പാഞ്ഞുകയറുമ്പോള്‍ മനോജ് ബെയ്ത വണ്ടിയിലുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. എന്നാല്‍ ഇതുവരെ നേതാവിനെയും ഡ്രൈവറെയും കണ്ടെത്താനായിട്ടില്ല.
ഇന്നലെ ഉച്ചയോടെയാണ് നിയന്ത്രണം വിട്ട വാഹനം സ്കൂള്‍ വിട്ട് പുറത്തുവരികയായിരുന്ന വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറിയത്. മിനാപൂര്‍ ദേശീയപാതയ്ക്ക് സമീപമുള്ള സര്‍ക്കാര്‍ യുപി സ്കൂളിലെ കുട്ടികളാണ് അപകടത്തില്‍ മരിച്ചത്. പരിക്കേറ്റ 20 കുട്ടികള്‍ ശ്രീകൃഷ്ണ മെമ്മോറിയല്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇവരില്‍ നാല് പേരുടെ നില ഗുരുതരമാണ്.
ഡ്രൈവര്‍ മദ്യപിച്ചിരുന്നുവെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചു. മദ്യനിരോധം നിലവിലുള്ള ബിഹാറില്‍ ഡ്രൈവര്‍ക്ക് എവിടെനിന്നാണ് മദ്യം ലഭിച്ചതെന്ന് അദ്ദേഹം ചോദിച്ചു.