< Back
India
മഹാരാഷ്ട്രയില്‍ ചരിത്രമെഴുതി കര്‍ഷക മാര്‍ച്ച്മഹാരാഷ്ട്രയില്‍ ചരിത്രമെഴുതി കര്‍ഷക മാര്‍ച്ച്
India

മഹാരാഷ്ട്രയില്‍ ചരിത്രമെഴുതി കര്‍ഷക മാര്‍ച്ച്

admin
|
24 May 2018 5:05 PM IST

കിസാന്‍സഭ മാര്‍ച്ചില്‍ അരലക്ഷത്തിലേറെ കര്‍ഷകര്‍. 12 ന് മുംബൈയിലെത്തും

മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ ആള്‍ഇന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തിലുള്ള കര്‍ഷക മാര്‍ച്ച് മുംബൈയോടടുക്കുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നിയമസഭയുടെ പ്രവര്‍ത്തനം സ്തംഭിപ്പിക്കാനാണ് കര്‍ഷകരുടെ തീരുമാനം. അരലക്ഷത്തിലേറെവരുന്ന കര്‍ഷകരുടെ മാര്‍ച്ച് മഹാരാഷ്ട്രയിലെ കര്‍ഷക സമരത്തില്‍ പുതിയ ചരിത്രമാവുകയാണ്.

യുവാക്കളും സ്ത്രീകളും പ്രായമേറിയവരുമടക്കം അരലക്ഷത്തിലേറെവരുന്ന കര്‍ഷകരാണ് മഹാരാഷ്ട്രയിലെ കര്‍ഷകസമരത്തിന് പുതിയ ചരിത്രമെഴുതി സംസ്ഥാനതലസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുന്നത്.

കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, സംസ്ഥാനത്തെ ജലം ഗുജറാത്തിന് നല്‍കുന്നത് നിര്‍ത്തുക, കൃഷി നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങി നിരവധി ആവശ്യങ്ങളാണ് കിസാന്‍ സഭയുടെ നേതൃത്വത്തിലുള്ള കര്‍ഷക മാര്‍ച്ച് മുന്നോട്ടുവയ്ക്കുന്നത്. ഇവ അംഗീകരിക്കാമെന്ന ഉറപ്പല്ല, മറിച്ച് നടപടിയാണ് വേണ്ടതെന്നും കര്‍ഷകര്‍ പറയുന്നു.

ചൊവ്വാഴ്ച്ച നാസിക്കില്‍ നിന്നാണ് കര്‍ഷക മാര്‍ച്ച് പുറപ്പെട്ടത്. ഓരോ ദിവസവും ശരാശരി 35 കിലോമീറ്ററ്‍ ദൂരമാണ് മാര്‍ച്ച് താണ്ടുന്നത്. മാര്‍ച്ച് 12 നാണ് മുംബൈയിലെത്തുക.

Related Tags :
Similar Posts