< Back
India
മഴ പെയ്യിക്കാന്‍ കര്‍ണാടകയില്‍ ബാലനെ നഗ്നനാക്കി നടത്തി പൂജIndia
മഴ പെയ്യിക്കാന്‍ കര്‍ണാടകയില്‍ ബാലനെ നഗ്നനാക്കി നടത്തി പൂജ
|24 May 2018 6:10 PM IST
ആധുനിക തലമുറയെന്ന് വീമ്പ് പറയുമ്പോഴും ഇന്നും അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും പിടിയില്‍ നിന്നു സമൂഹം പൂര്‍ണമായും വിമുക്തമായിട്ടില്ല.
ആധുനിക തലമുറയെന്ന് വീമ്പ് പറയുമ്പോഴും ഇന്നും അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും പിടിയില്‍ നിന്നു സമൂഹം പൂര്‍ണമായും വിമുക്തമായിട്ടില്ല. മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ കര്‍ണാടകയിലെ വരാള്‍ച്ചാ ബാധിത മേഖലയായ ചിത്രദുര്‍ഗയില്‍ ആണ്‍കുട്ടിയെ നഗ്നനാക്കി തെരുവിലൂടെ നടത്തി പൂജ ചെയ്ത സംഭവമാണ് ഏറ്റവുമൊടുവിലത്തേത്. പണ്ടാരഹള്ളിയിലാണ് സംഭവം. ഈ നഗ്നപൂജയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. ബാലനെ നഗ്നനാക്കിയ ശേഷം ഭസ്മം തൊടുവിക്കുകയും മാല ചാര്‍ത്തുകയും ചെയ്തു. പിന്നീട് ഗ്രാമവാസികളുടെ നടുവിലൂടെ പെരുമ്പറ മുഴക്കി ബാലനെ നടത്തുന്നതാണ് വീഡിയോയിലുള്ളത്. സംഭവത്തില്‍ വ്യാപക വിമര്‍ശമാണ് ഉയരുന്നത്.