< Back
India
തമിഴ്നാട്ടില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചേക്കുംതമിഴ്നാട്ടില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചേക്കും
India

തമിഴ്നാട്ടില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചേക്കും

Damodaran
|
25 May 2018 11:29 AM IST

കേരളത്തില്‍ നിന്നും തമിഴ്നാട്ടിലേക്ക് പോയ മുഴുവന്‍ കെഎസ്ആര്‍ടിസി ബസുകളും തിരിച്ചു വിളിച്ചു. ജയലളിതയുടെ ഔദ്യോഗിക വസതിയായ പേസ് ഗാര്‍ഡനു ചുറ്റും

മുഖ്യമന്ത്രി ജെ ജയലളിതയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നതിനിടെ തമിഴ്നാട്ടില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ജയലളിത ചികിത്സയില്‍ കഴിയുന്ന ചെന്നൈയിലെ അപ്പോള ആശുപത്രി പൂര്‍ണമായും പൊലീസ് വലയത്തിലാണ്. ജയയുടെ സ്ഥിതി അറിഞ്ഞ് ആശുപത്രി പരിസരത്തേക്കുള്ള ആരാധകരുടെ പ്രവാഹം തുടരുകയാണ്.

കേരള - കര്‍ണാടക അതിര്‍ത്തികളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്, തമിഴ്നാട്ടില്‍ നിന്നും ഏറെ തീര്‍ഥാടകരെത്തുന്ന ശബരിമലയിലും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. കേരളത്തില്‍ നിന്നും തമിഴ്നാട്ടിലേക്ക് പോയ മുഴുവന്‍ കെഎസ്ആര്‍ടിസി ബസുകളും തിരിച്ചു വിളിച്ചു. ജയലളിതയുടെ ഔദ്യോഗിക വസതിയായ പേസ് ഗാര്‍ഡനു ചുറ്റും പൊലീസ് വലയം സൃഷ്ടിച്ചിട്ടുണ്ട്. ഒമ്പത് കമ്പനി കേന്ദ്ര സേനയും തമിഴ്നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

Similar Posts