< Back
India
കടല്‍ക്കൊല കേസ്: അവധി നീട്ടി നല്‍കണമെന്ന നാവികരുടെ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കുംIndia
കടല്‍ക്കൊല കേസ്: അവധി നീട്ടി നല്‍കണമെന്ന നാവികരുടെ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
|26 May 2018 1:37 AM IST
ഇറ്റലിയില്‍ നിന്ന് മടങ്ങിവരുന്നതിനുള്ള സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിച്ചേക്കും
കടല്‍ക്കൊല കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികന്റെ ഇറ്റലിയില്‍ നിന്ന് മടങ്ങിവരുന്നതിനുള്ള സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിച്ചേക്കും. 2015 ജൂലൈയിലാണ് ആറ് മാസത്തെ ചികിത്സാവധിക്കായി മസിമിലാനോ ലാത്തൂറിനെ ഇന്ത്യ വിടാന്‍ സുപ്രിം കോടതി അനുവദിച്ചത്. കഴിഞ്ഞ ജനുവരിയില്‍ അവധി ഏപ്രില്‍ 30 വരെ നീട്ടിക്കൊടുത്തിരുന്നു. ഇതും അവസാനിക്കാനിരിക്കെയാണ് വീണ്ടും അപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. മസിമിലാനോയുടെ ആരോഗ്യ പ്രശ്നങ്ങള്‍ പൂര്‍ണ്ണമായും ഭേദമായിട്ടില്ലെന്നും, ചികിത്സ തുടരുന്നതിന് അവധി നീട്ടി നല്‍കണമെന്ന ഇറ്റലിയുടെ ആവശ്യമാണ് സുപ്രിം കോടതി പരിഗണിക്കുക.