< Back
India
മരിക്കാന്‍ അനുമതി തേടി രാഷ്ട്രപതിക്ക് ദമ്പതികളുടെ ദയാവധ അപേക്ഷമരിക്കാന്‍ അനുമതി തേടി രാഷ്ട്രപതിക്ക് ദമ്പതികളുടെ ദയാവധ അപേക്ഷ
India

മരിക്കാന്‍ അനുമതി തേടി രാഷ്ട്രപതിക്ക് ദമ്പതികളുടെ ദയാവധ അപേക്ഷ

Sithara
|
26 May 2018 3:50 AM IST

ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് മുംബൈ സ്വദേശികളായ ദമ്പതികള്‍ അപേക്ഷ നല്‍കി.

ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് മുംബൈ സ്വദേശികളായ ദമ്പതികള്‍ അപേക്ഷ നല്‍കി. 86കാരനായ നാരായണ്‍ ലാവതെയും ഭാര്യ ഇരാവതി ലാവതെയുമാണ് അപേക്ഷ നല്‍കിയത്.

"ഞങ്ങള്‍ക്ക് കുട്ടികളില്ല. കാര്യമായ ആരോഗ്യ പ്രശ്‌നമൊന്നും ഇല്ല. പക്ഷേ ഞങ്ങള്‍ക്ക് ഈ സമൂഹത്തിന് കാര്യമായി ഒരു സംഭാവനയും ചെയ്യാനായിട്ടില്ല. ഞങ്ങളെക്കൊണ്ട് സമൂഹത്തിന് ഒരു പ്രയോജനവുമില്ല"- എന്നാണ് ദയാവധം ആവശ്യപ്പെട്ട് ദമ്പതികളെഴുതിയ കത്തില്‍ പറയുന്നത്.

ജീവിതത്തില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും ഇല്ലെങ്കിലും ജീവിക്കാന്‍ ആഗ്രഹമില്ലെന്നാണ് ഇവര്‍ പറയുന്നത്. കുട്ടികള്‍ വേണ്ട എന്ന് നേരത്തെ എടുത്ത തീരുമാനമായിരുന്നെന്നും ഇരുവരും പറയുന്നു.

മഹാരാഷ്ട്ര സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ ജീവനക്കാരനായിരുന്ന ലാവതെ 1989ലാണ് വിരമിച്ചത്. ഭാര്യ ഇരാവതി മുംബൈയിലെ ഒരു സ്‌കൂളില്‍ പ്രിന്‍സിപ്പളായിരുന്നു.

Related Tags :
Similar Posts