< Back
India
തലസ്ഥാനത്ത് കണിക്കൊന്ന വസന്തംതലസ്ഥാനത്ത് കണിക്കൊന്ന വസന്തം
India

തലസ്ഥാനത്ത് കണിക്കൊന്ന വസന്തം

Jaisy
|
25 May 2018 6:22 PM IST

നാട്ടിൻ പുറങ്ങളെ മഞ്ഞണിയിച്ച കണിക്കൊന്നക്കാലവും വിഷുവും കഴിഞ്ഞിട്ട് മാസം ഒന്ന് കഴിഞ്ഞെങ്കിൽ ഡൽഹിയില്‍ ഇക്കാലം മെയ് അവസാനത്തിലാണെത്തിയത്

മനസിനെയും കണ്ണിനെയും ഒരു പോലെ കുളിരണിയിപ്പിക്കുന്ന കാഴ്ചയാണ് കണിക്കൊന്ന പൂക്കാലം. നാട്ടിൻ പുറങ്ങളെ മഞ്ഞണിയിച്ച കണിക്കൊന്നക്കാലവും വിഷുവും കഴിഞ്ഞിട്ട് മാസം ഒന്ന് കഴിഞ്ഞെങ്കിൽ ഡൽഹിയില്‍ ഇക്കാലം മെയ് അവസാനത്തിലാണെത്തിയത്. മഞ്ഞണിഞ്ഞ് നിൽക്കുകയാണ് തലസ്ഥാന വീഥികൾ.

മെയ് മാസം പകുതി പിന്നിട്ടതോടെ ഡല്‍ഹിയുടെ വഴിയോരങ്ങളിലെങ്ങും കണിക്കൊന്ന മരങ്ങള്‍ പൂത്തുലഞ്ഞു നില്‍‌ക്കുകയാണ്. ഈ വാരം ചൂട് 44 ഡിഗ്രി സെൽഷ്യസിൽ എത്തിയതോടെ ശേഷിക്കുന്ന കണിക്കൊന്നകൾ കൂടി പൂത്തു. പലയിടങ്ങളിലും ഇപ്പോള്‍ മഞ്ഞ പുതച്ചു നില്ക്കുകയാണെങ്കിലും വിഷുക്കാലത്ത് മാര്‍ക്കറ്റില്‍ തന്നെ പോവണമെന്ന പരിഭവത്തിലാണ് ഇവിടെയുള്ളവര്‍. കണിക്കൊന്ന കാലം അതിന്റെ പൂർണ്ണതയിൽ എത്തിയെങ്കിലും അടുത്ത മാസം പകുതി വരെ ഈ കാഴ്ച തുടരും.

Related Tags :
Similar Posts