< Back
India
തെരുവുനായ പ്രശ്നം കേരളത്തില്‍ മാത്രം രൂക്ഷമാകാന്‍ കാരണമെന്തെന്ന് സുപ്രിംകോടതിIndia
തെരുവുനായ പ്രശ്നം കേരളത്തില്‍ മാത്രം രൂക്ഷമാകാന്‍ കാരണമെന്തെന്ന് സുപ്രിംകോടതി
|26 May 2018 6:38 PM IST
പട്ടിയുടെ കടിയേറ്റ് കൊല്ലപ്പെടുന്നവർക്ക് നഷ്ടപരിഹാരം ഉറപ്പാക്കണം.
തെരുവുനായ പ്രശ്നം കേരളത്തിൽ മാത്രം ഇത്ര രൂക്ഷമാകാൻ കാരണമെന്തെന്ന് സുപ്രിംകോടതി. പട്ടിയുടെ കടിയേറ്റ് കൊല്ലപ്പെടുന്നവർക്ക് നഷ്ടപരിഹാരം ഉറപ്പാക്കണം. കടിയേൽക്കുന്നവർക്ക് മുഴുവൻ നഷ്ടപരിഹാരം നൽകുന്നത് പ്രായോഗികമല്ലെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഇതിനകം നഷ്ടപരിഹാരം നൽകിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുടെ റിപ്പോർട്ട് എല്ലാ കക്ഷികൾക്കും കൈമാറാൻ കോടതിയുടെ നിർദ്ദേശം നല്‍കി.