< Back
India
ഇസ്ലാമിക് റിസര്‍ച്ച് ഫൌണ്ടേഷന്റെ ലൈസന്‍സ് പുതുക്കിയതില്‍ ക്രമക്കേട്; 4 ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍India
ഇസ്ലാമിക് റിസര്‍ച്ച് ഫൌണ്ടേഷന്റെ ലൈസന്‍സ് പുതുക്കിയതില്‍ ക്രമക്കേട്; 4 ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍
|27 May 2018 2:49 PM IST
ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെയാണ് സസ്പെന്റ് ചെയ്തത്.
ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായികിന്റെ സന്നദ്ധ സംഘടനയായ ഇസ്ലാമിക് റിസര്‍ച്ച് ഫൌണ്ടേഷന് വിദേശ ഫണ്ട് പറ്റാനുള്ള ലൈസന്‍സ് പുതുക്കിയതുമായി ബന്ധപ്പെട്ട് 4 ഉദ്യോഗസ്ഥരെ കേന്ദ്ര സര്‍ക്കാര്‍ സസ്പെന്റ് ചെയ്തു. ലൈസന്‍സ് പുതുക്കിയതില്‍ ക്രമക്കേടുണ്ടെന്നാണ് ആരോപണത്തെ തുടര്‍ന്നാണ് നടപടി.
ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെയാണ് സസ്പെന്റ് ചെയ്തത്. രണ്ട് അണ്ടര്‍ സെക്രട്ടറിമാരും ഒരു സെക്ഷന്‍ ഓഫീസറും നടപടി നേരിട്ടവരുടെ കൂട്ടത്തിലുണ്ട്.
കഴിഞ്ഞ മാസം 19 നാണ് മന്ത്രാലയം ഇസ്ലാമിക് റിസര്‍ച്ച് ഫൌണ്ടേഷന് വിദേശ ഫണ്ട് പറ്റാനുള്ള ലൈസന്‍സ് പുതുക്കി നല്‍കിയത്.