< Back
India
വാഹനിമിടിച്ച് ചോരയില്‍ കുളിച്ച്  യുവതി റോഡില്‍ കിടന്നത് 45 മിനിട്ട്; ഫോട്ടോയും വീഡിയോയുമെടുത്ത് വഴിയാത്രക്കാര്‍വാഹനിമിടിച്ച് ചോരയില്‍ കുളിച്ച് യുവതി റോഡില്‍ കിടന്നത് 45 മിനിട്ട്; ഫോട്ടോയും വീഡിയോയുമെടുത്ത് വഴിയാത്രക്കാര്‍
India

വാഹനിമിടിച്ച് ചോരയില്‍ കുളിച്ച് യുവതി റോഡില്‍ കിടന്നത് 45 മിനിട്ട്; ഫോട്ടോയും വീഡിയോയുമെടുത്ത് വഴിയാത്രക്കാര്‍

Sithara
|
27 May 2018 9:56 AM IST

വഴിയാത്രക്കാരായ ചിലര്‍ വാഹനമിടിച്ച് റോഡില്‍ കിടന്ന യുവതിയുടെ ഫോട്ടോയും വീഡിയോയുമെടുത്ത് കടന്നുപോയി

ടിപ്പര്‍ ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് റോഡില്‍ കിടന്ന സ്കൂട്ടര്‍ യാത്രക്കാരിയെ ആരും ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ല. 45 മിനിട്ടോളമാണ് 25കാരിയായ അമന്‍ദീപ് കൌര്‍ റോഡില്‍ കിടന്നത്. ഒടുവില്‍ ഒരു ബന്ധു എത്തിയാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ചണ്ഡിഗഡിലെ ബകര്‍പുര്‍ ജില്ലയില്‍ എയര്‍പോര്‍ട്ട് റോഡിലാണ് സംഭവം.

താമസസ്ഥലത്ത് നിന്നും മൊഹാലിയിലെ ഓഫീസിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. അമന്‍ദീപിനൊപ്പം സഹപ്രവര്‍ത്തകയുമുണ്ടായിരുന്നു. ഇടിച്ച ടിപ്പര്‍ നിര്‍ത്താതെ ഓടിച്ചുപോയി. അമന്‍ദീപും സുഹൃത്തും പരിക്കേറ്റ് കിടക്കുന്നത് ആ റോഡിലൂടെ പോയ നിരവധി യാത്രക്കാര്‍ കണ്ടിട്ടും ആരും ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ല. വഴിയാത്രക്കാരായ ചിലര്‍ യുവതിയുടെ ഫോട്ടോയും വീഡിയോയുമെടുത്ത് കടന്നുപോയെന്ന് ബന്ധു പറഞ്ഞു.

അമന്‍ദീപിന്‍റെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ദാരുണ സംഭവം. അച്ഛനോട് സംസാരിക്കണം, ദയവ് ചെയ്ത് അദ്ദേഹത്തെ വിളിക്കൂ എന്നാണ് അമന്‍ദീപ് ആശുപത്രിയില്‍ വെച്ച് അവസാനമായി പറഞ്ഞത്. അമന്‍ദീപിന്‍റെ സഹപ്രവര്‍ത്തക ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

Similar Posts