< Back
India
നരോദ പാട്യ കൂട്ടക്കൊല നടക്കുന്ന സമയത്ത് മായ കോട്നാനി ഗുജറാത്ത് നിയമസഭയിൽ ഉണ്ടായിരുന്നതായി അമിത് ഷാനരോദ പാട്യ കൂട്ടക്കൊല നടക്കുന്ന സമയത്ത് മായ കോട്നാനി ഗുജറാത്ത് നിയമസഭയിൽ ഉണ്ടായിരുന്നതായി അമിത് ഷാ
India

നരോദ പാട്യ കൂട്ടക്കൊല നടക്കുന്ന സമയത്ത് മായ കോട്നാനി ഗുജറാത്ത് നിയമസഭയിൽ ഉണ്ടായിരുന്നതായി അമിത് ഷാ

admin
|
27 May 2018 8:55 AM IST

നരോദ കൂട്ടക്കൊലക്കേസില്‍ പ്രതിഭാഗം സാക്ഷിയായി ഹജരാകാന്‍ കോടതി നേരത്തെ അമിത് ഷായോട് ആവശ്യപ്പെട്ടിരുന്നു.

നരോദ പാട്യ കൂട്ടക്കൊല നടക്കുന്ന സമയത്ത് മുൻമന്ത്രി മായ കോട്നാനി ഗുജറാത്ത് നിയമസഭയിൽ ഉണ്ടായിരുന്നതായി ബി.ജെ.പി പ്രസിഡന്റ് അമിത് ഷായുടെ മൊഴി. 2002 ഗുജറാത്ത് കൂട്ടക്കൊലകളുമായി ബന്ധപ്പെട്ട പ്രത്യേക കോടതിയിലാണ് ഷാ മൊഴി നൽകിയത്.പ്രതിഭാഗം സാക്ഷിയായാണ് ഷാ കോടതിയിൽ ഹാജരായത്. വിചാരണക്കോടതി ജഡ്ജി പി.ബി ദേശായി അഹമ്മദാബാദിലെ തന്റെ വസതിയിൽ വെച്ചാണ് ഷായിൽ നിന്നും മൊഴിയെടുത്തത്. നരോദപാട്യ കൂട്ടക്കൊല കേസിൽ 28 വർഷം തടവിന് ശിക്ഷിച്ച മായ കോട്നാനിയുടെ സാക്ഷിയായി വിസ്തരിക്കുന്നതിന് അമിത്ഷക്ക് കോടതി സമൻസ് അയച്ചിരുന്നു.

Similar Posts