< Back
India
ബിഹാറില്‍ കരുത്താര്‍‌ജിച്ച് ആര്‍ജെഡിബിഹാറില്‍ കരുത്താര്‍‌ജിച്ച് ആര്‍ജെഡി
India

ബിഹാറില്‍ കരുത്താര്‍‌ജിച്ച് ആര്‍ജെഡി

Khasida
|
28 May 2018 12:33 AM IST

സംസ്ഥാന പ്രതിപക്ഷ നേതാവു കൂടിയായ തേജസ്വ യാദവാണ് ഉപ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി പ്രചാരണം നയിച്ചത്

ബിഹാര്‍ ഉപതെരഞ്ഞെടുപ്പിലെ ജയം ആര്‍ജെഡിക്ക് പകരുന്നത് ഇരട്ടി മധുരം. കാലിത്തീറ്റ കുംഭകോണക്കേസില്‍ പാര്‍ട്ടി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ് ജയിലില്‍ കഴിയവെയാണ് ആര്‍ജെഡി അരാരിയ ലോക്‍സഭാ മണ്ഡലത്തിലും ജഹനബാദ് നിയമസഭാ മണ്ഡലത്തിലും ജയിച്ചത്. നേതൃസ്ഥാനത്ത് തേജസ്വി യാദവിന്റെ അടയാളപ്പെടുത്തല്‍ കൂടിയായി ഈ വിജയം.

സിറ്റിംഗ് സീറ്റായിരുന്ന അരാരിയ ലോക്‍സഭാ മണ്ഡലത്തിലും ജഹനബാദ് നിയമസഭാ മണ്ഡലത്തിലാണുമാണ് ആര്‍ജെഡി ജയിച്ചത്. കാലിതീറ്റ കുംഭ കോണക്കേസിലെ നടപടികളില്‍ രാഷ്ട്രീയമായി ഏറെ പ്രതിരോധത്തില്‍ നില്‍‌ക്കുന്ന സമയമായതിനാല്‍ രണ്ടിടത്തെയും വിജയം ആര്‍ജെഡിക്കും ലാലുപ്രസാദ് യാദവിന്റെ കുടുംബത്തിനും വലിയ ആത്മവിശ്വാസം പകരുമെന്നുറപ്പ്.

സംസ്ഥാന പ്രതിപക്ഷ നേതാവു കൂടിയായ തേജസ്വി യാദവാണ് ഉപ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി പ്രചാരണം നയിച്ചത്. നേതൃപദവിയില്‍ തേജസ്വിക്ക് വിജയം മുതല്‍കൂട്ടാകും. വിശാല സഖ്യത്തില്‍ നിന്നും എന്‍ഡിഎയിലേക്കുള്ള മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മാറ്റത്തിന് ശേഷം നടന്ന ആദ്യത്തെ പ്രധാന തെരഞ്ഞെടുപ്പുകള്‍ കൂടിയായിരുന്നതിനാല്‍ രണ്ട് മണ്ഡലങ്ങളിലെ പരാജയ ക്ഷീണം മാറ്റാന്‍ നിതീഷിനും വിയര്‍പ്പൊഴുക്കേണ്ടി വരും.

Related Tags :
Similar Posts