< Back
India
കശ്‍മീരില്‍ പെല്ലറ്റ്ഗണ്‍ ഉപയോഗിക്കരുതെന്ന് സൈന്യത്തിന് നിര്‍ദേശംകശ്‍മീരില്‍ പെല്ലറ്റ്ഗണ്‍ ഉപയോഗിക്കരുതെന്ന് സൈന്യത്തിന് നിര്‍ദേശം
India

കശ്‍മീരില്‍ പെല്ലറ്റ്ഗണ്‍ ഉപയോഗിക്കരുതെന്ന് സൈന്യത്തിന് നിര്‍ദേശം

Alwyn
|
28 May 2018 5:57 PM IST

കശ്മീരിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മൂന്നാംകക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്.

കശ്മീരിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മൂന്നാംകക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. പെല്ലറ്റ്ഗണ്‍ ഉപയോഗിക്കരുതെന്ന് സൈനികര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് താഴ്‌വരയിലുണ്ടായ സംഘര്‍ഷങ്ങളില്‍ അയവ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് രാജ്നാഥ് സിങ് കശ്മീരിലെത്തിയത്.

കശ്മീരിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മൂന്നാമതൊരാളുടെ സഹായം ആവശ്യമില്ലെന്നും പ്രശ്നപരിഹാരത്തിന് ജനങ്ങളില്‍ നിന്ന് അഭിപ്രായം തേടുമെന്നും രണ്ട് ദിവസത്തെ കശ്മീര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം രാജ്നാഥ് സിങ് പറഞ്ഞു. തീവ്രവാദത്തെ സഹിഷ്ണുതയോടെ കാണാന്‍ കഴിയില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി മെഹ്ബൂബ മുഫ്​തിയുമായും മന്ത്രിമാരും സൈനിക ഉദ്യോഗസ്ഥരുമായും രാജ്നാഥ് സിങ് കൂടിക്കാഴ്​ച നടത്തി. എന്നാല്‍ കശ്മീരില്‍ വിനോദയാത്ര നടത്താനാണ് ആഭ്യന്തരമന്ത്രി എത്തിയതെന്നാരോപിച്ച കോണ്‍ഗ്രസ് കൂടിക്കാഴ്ചക്ക് തയ്യാറായില്ല. അതേസമയം, പ്രതിപക്ഷ പാര്‍ട്ടികളായ നാഷണല്‍ കോണ്‍ഫറന്‍സ്, സിപിഎം പ്രതിനിധികള്‍ ആഭ്യന്തരമന്ത്രിയുമായി ചര്‍ച്ച നടത്തി. വിഘടനവാദ സംഘടന നേതാക്കളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ചര്‍ച്ചയിലൂടെ മാത്രമേ കശ്മീരിലെ സംഘര്‍ഷങ്ങള്‍ക്ക് അയവ് വരുത്താന്‍ കഴിയു എന്ന നിലപാടാണ് പിഡിപിയും നാഷണല്‍ കോണ്‍ഫ്രന്‍സും രാജ്നാഥ് സിങിനെ അറിയിച്ചത്. വ്യാപാരികളും രാജ്നാഥ്സിങുമായുള്ള ചര്‍ച്ചില്‍ നിന്നും പിന്‍മാറിയിരുന്നു.

താഴ്​വരയിലെ ജനങ്ങളോട്​ കേന്ദ്രമന്ത്രിമാര്‍ പ്രതികാരത്തോടും അഹങ്കാരത്തോടുമാണ്​ പെരുമാറുന്നതെന്നും പ്രശ്നം വഷളാക്കുന്ന സമീപനമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന വിമര്‍ശമാണ് ഇവര്‍ ഉന്നയിച്ചത്. ആഭ്യന്തരമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ 4 ജില്ലകളിലെ നിരോധനാജ്ഞ പിന്‍വലിക്കുന്നതായി സൈന്യം അറിയിച്ചു.

Similar Posts