< Back
India
വിലക്കയറ്റം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സഭയില്‍ കോണ്‍ഗ്രസ് നോട്ടീസ് നല്‍കിIndia
വിലക്കയറ്റം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സഭയില്‍ കോണ്‍ഗ്രസ് നോട്ടീസ് നല്‍കി
|28 May 2018 7:12 PM IST
ആനുകൂല്യങ്ങള്‍ ആധാറുള്ളവര്‍ക്ക് മാത്രമെന്ന തീരുമാനം പിന്‍വലിക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസും സമാജ്‍വാദി പാര്‍ട്ടിയും

ആധാര്‍ നിര്‍ബന്ധമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെയും ദലിത് വിഷയത്തിലും പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് രാജ്യസഭാ നടപടികള്‍ തടസപ്പെട്ടു. വിഷയം സഭ നിര്‍ത്തി ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷപാര്‍ട്ടികള്‍ ആവശ്യപ്പെട്ടത്. വിലക്കയറ്റം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ലോക്സഭയില്‍ നോട്ടീസ് നല്‍കി. വിലക്കയറ്റം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും നിത്യോപയോഗ സാധനങ്ങളുടെ വില ഇരട്ടിയിലധികം വര്‍ധിച്ചുവെന്നുമാണ് പ്രതിപക്ഷ ആരോപണം.