< Back
India
പരീക്ഷ ഫീസിനായി പണം പിന്‍വലിക്കാനായില്ല; വിദ്യാര്‍ഥി ആത്മഹത്യ ചെയ്തുപരീക്ഷ ഫീസിനായി പണം പിന്‍വലിക്കാനായില്ല; വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു
India

പരീക്ഷ ഫീസിനായി പണം പിന്‍വലിക്കാനായില്ല; വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

admin
|
28 May 2018 9:18 PM IST

രണ്ടാം വര്‍ഷ ബിഎസ്സി വിദ്യാര്‍ഥിയായിരുന്ന സുരേഷിന് പരീക്ഷക്കായി ഫീസടയ്ക്കുവാനുള്ള അവസാന ദിവസം ഇന്നായിരുന്നുവെന്ന് ....

പരീക്ഷ ഫീസ് അടയ്ക്കുവാനായി ബാങ്കില്‍ നിന്നും പണം പിന്‍വലിക്കാന്‍ കഴിയാഞ്ഞതിനെ തുടര്‍ന്ന് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ മവായി ബുസ്റുഗിലെ 18 കാരനായ സുരേഷാണ് മരിച്ചത്. പരീക്ഷ ഫീസിനായി ബാങ്കില്‍ നിന്നും പണം പിന്‍വലിക്കാന്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ബാങ്കിനു മുന്നിലെ ക്യൂവില്‍ നിലകൊണ്ടിരുന്നെങ്കിലും പണം പിന്‍വലിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ചെവ്വാഴ്ച ബാങ്കില്‍ നിന്നും തിരിച്ചെത്തിയ സുരേഷ് വീട്ടിനുള്ളില്‍ കെട്ടിതൂങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു. രണ്ടാം വര്‍ഷ ബിഎസ്സി വിദ്യാര്‍ഥിയായിരുന്ന സുരേഷിന് പരീക്ഷക്കായി ഫീസടയ്ക്കുവാനുള്ള അവസാന ദിവസം ഇന്നായിരുന്നുവെന്ന് വീട്ടുകാര്‍ വ്യക്തമാക്കി. ആത്മഹത്യ അറിഞ്ഞതിനെ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ ബാങ്കിലേക്ക് കല്ലെറിഞ്ഞു.

Related Tags :
Similar Posts