< Back
India
ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി, അസമില്‍ കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനംഒരു കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി, അസമില്‍ കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനം
India

ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി, അസമില്‍ കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനം

admin
|
28 May 2018 2:39 PM IST

അടുത്ത അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലുമായി പത്തു ലക്ഷം പേര്‍ക്ക് ജോലി നല്‍കുകയാണ് ലക്ഷ്യമെന്നും

അധികാരത്തിലെത്തിയാല്‍ ഒരു കുടുംബത്തില്‍ നിന്നും ഒരാള്‍ക്ക് ജോലി ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക. കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന അസമിലാണ് ഇത്തരമൊരു വാഗ്ദാനവുമായി കോണ്‍ഗ്രസ് ജനങ്ങളെ സമീപിച്ചിട്ടുള്ളത്. പ്രകടന പത്രികയുടെ പ്രകാശനം ഇന്നലെ നടന്നു.

അധികാരത്തില്‍ തിരിച്ചെത്തുകയാണെങ്കില്‍ ഒരു കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കും. അടുത്ത അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലുമായി പത്തു ലക്ഷം പേര്‍ക്ക് ജോലി നല്‍കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് പറഞ്ഞു.

Similar Posts