< Back
India
ദലിത് യുവാവിനെ പ്രണയിച്ച മകളെ പിതാവ് കൊലപ്പെടുത്തിIndia
ദലിത് യുവാവിനെ പ്രണയിച്ച മകളെ പിതാവ് കൊലപ്പെടുത്തി
|28 May 2018 2:04 PM IST
18കാരിയായ കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന പ്രതീതി ജനിപ്പിക്കാനായി മരത്തില്‍ കെട്ടിതൂക്കുകയായിരുന്നുവെന്ന് പിതാവും...

ദലിത് യുവാവിനെ പ്രണയിച്ചതിന മകളെ കൊലപ്പെടുത്തിയ പിതാവ് അറസറ്റില്‍. കര്‍ണാടകത്തിലെ മാണ്ഡ്യയിലാണ് ദുരഭിമാന കൊലപാതകത്തിന്‍റെ പുതിയ അധ്യായം. ഞായറാഴ്ച പെണ്‍കുട്ടിയുടെ മൃതദേഹം വളരെപ്പെട്ടെനന് കൂടുംബത്തിന്‍റെ കൃഷിയിടത്തില്‍ സംസ്കരിച്ചതാണ് സംശയത്തിന് ഇടയാക്കിയത്. പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും മൃതദേഹം പൂര്‍ണമായി കത്തിയിരുന്നു.
18കാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന പ്രതീതി ജനിപ്പിക്കാനായി മരത്തില്‍ കെട്ടിതൂക്കുകയായിരുന്നുവെന്ന് പിതാവും രണ്ട് അമ്മാവന്‍മാരും സമ്മതിച്ചതായി പൊലീസ് സൂപ്രണ്ട് സുധീര്‍ കുമാര്‍ റെഡഢി പറഞ്ഞു. പ്രബലമായ ഗൌഡ സമുദായംഗത്തില്‍പ്പെട്ടവരാണ് ഇവര്‍.