< Back
India
വ്യാ​ജ പാ​ൻ​കാ​ർ​ഡു​ക​ൾ ത​ട​യാ​ൻ ആ​ധാ​ർ നി​ർ​ബ​ന്ധ​മെ​ന്നു കേ​ന്ദ്ര സ​ർ​ക്കാ​ർവ്യാ​ജ പാ​ൻ​കാ​ർ​ഡു​ക​ൾ ത​ട​യാ​ൻ ആ​ധാ​ർ നി​ർ​ബ​ന്ധ​മെ​ന്നു കേ​ന്ദ്ര സ​ർ​ക്കാ​ർ
India

വ്യാ​ജ പാ​ൻ​കാ​ർ​ഡു​ക​ൾ ത​ട​യാ​ൻ ആ​ധാ​ർ നി​ർ​ബ​ന്ധ​മെ​ന്നു കേ​ന്ദ്ര സ​ർ​ക്കാ​ർ

Ubaid
|
28 May 2018 7:18 AM IST

ആധാറിന് വേണ്ടി ശേഖരിച്ച ബയോമെട്രിക്ക് ഡാറ്റകള്‍ രഹസ്യവും സുരക്ഷിതമാണെന്നും നിയമപ്രകാരമല്ലാതെ മറ്റാവശ്യങ്ങള്‍ക്കായി ഇത് കൈമാറില്ലെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു

പാന്‍ കാര്‍ഡിന് ആധാര്‍ നിര്‍ബന്ധമാക്കിയതിലൂടെ വ്യാജ പാന്‍കാര്‍ഡുകളുടെ ഉപയോഗം തടയാനായതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ആധാര്‍ നടപ്പാക്കിയതിലൂടെ അമ്പതിനായിരം കോടി രൂപയുടെ നേട്ടം പാവപ്പെട്ടവര്‍ക്ക് കേന്ദ്രം ഉണ്ടാക്കിയതായും അരറ്റോണി ജനറല്‍ മുകുള്‍ റോത്തങ്കി സുപ്രീംകോടതിയില്‍ അവകാശപ്പെട്ടു. ആധാറിന് വേണ്ടി ശേഖരിച്ച ബയോമെട്രിക്ക് ഡാറ്റകള്‍ രഹസ്യവും സുരക്ഷിതമാണെന്നും നിയമപ്രകാരമല്ലാതെ മറ്റാവശ്യങ്ങള്‍ക്കായി ഇത് കൈമാറില്ലെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.

Related Tags :
Similar Posts