< Back
India
ജുനൈദിന്റെ ഗ്രാമത്തില്‍ നാളെ പെരുന്നാള്‍ പേരിന് മാത്രംജുനൈദിന്റെ ഗ്രാമത്തില്‍ നാളെ പെരുന്നാള്‍ പേരിന് മാത്രം
India

ജുനൈദിന്റെ ഗ്രാമത്തില്‍ നാളെ പെരുന്നാള്‍ പേരിന് മാത്രം

Subin
|
29 May 2018 3:23 AM IST

ക്രൂരമായ കൊലപാതകത്തെ അപലപിക്കാന്‍ പോലും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകാത്തതിലെ അമര്‍ഷം ഗ്രാമീണര്‍ മറച്ച് വക്കുന്നില്ല.

മുസ്ലിമാണെന്നും കയ്യില്‍ ബീഫുണ്ടെന്നും ആരോപിച്ച് ഹരിയാനയില്‍ ട്രെനില്‍ വച്ച് ഹിന്ദുത്വവാദികള്‍ അടിച്ച് കൊന്ന ജുനൈദിന്റെ ഗ്രാമത്തില്‍ നാളെ പെരുന്നാള്‍ പേരിന് മാത്രം. ഒരു തരത്തിലുള്ള ആഘോഷ പരിപാടികളും വേണ്ടെന്നാണ് ഗ്രാമവാസികളുടെ തീരുമാനം. ക്രൂരമായ കൊലപാതകത്തെ അപലപിക്കാന്‍ പോലും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകാത്തതിലെ അമര്‍ഷം ഗ്രാമീണര്‍ മറച്ച് വക്കുന്നില്ല.

ഇതാണ് ഹരിയാനയിലെ ബല്ലബ് ഗഡ് നഗര സമീപത്തുള്ള കൈലി ഗ്രാമം. കയ്യില്‍ കറുത്ത റിബ്ബണണിഞ്ഞാകും നാളെ ഈ പള്ളിയില്‍ വിശ്വാസികള്‍ പെരുന്നാള്‍ നമസ്‌കാരത്തിനെത്തുക. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്ഥലം എംഎല്‍എ വീട് സന്ദര്‍ശിച്ചു. ഇതൊഴിച്ചാല്‍ ഒരാശ്വസവാക്കു പോലും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല.

Related Tags :
Similar Posts