< Back
India
വിഷം കഴിക്കുന്നതിന് മുന്‍പ് സെല്‍ഫി, ആത്മഹത്യാക്കുറിപ്പെഴുതി വച്ച് യുവതികള്‍ ജീവനൊടുക്കിവിഷം കഴിക്കുന്നതിന് മുന്‍പ് സെല്‍ഫി, ആത്മഹത്യാക്കുറിപ്പെഴുതി വച്ച് യുവതികള്‍ ജീവനൊടുക്കി
India

വിഷം കഴിക്കുന്നതിന് മുന്‍പ് സെല്‍ഫി, ആത്മഹത്യാക്കുറിപ്പെഴുതി വച്ച് യുവതികള്‍ ജീവനൊടുക്കി

Jaisy
|
28 May 2018 6:17 PM IST

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്

വിഷം കഴിക്കുന്നതിന് മുന്‍പ് സെല്‍ഫി എടുത്ത ശേഷം ആത്മഹത്യാ കുറിപ്പെഴുതി വച്ച് യുവതികള്‍ ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ഇന്‍ഡോറിലെ ജോഹാരി പാലസിലുള്ള ഫിനാന്‍സിങ് കമ്പനിയില്‍ ടെലികോളിങ് ജീവനക്കാരിയായ രചന, കാറ്ററിങ് കോണ്‍ട്രാക്ടറായ തന്‍വി എന്നിവരെയാണ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കോളയില്‍ വിഷം കലര്‍ത്തിയ ശേഷമായിരുന്നു ഇരുവരും ആത്മഹത്യ ചെയ്തത്. ഗുരുനഗറിലുള്ള വാടകവീട്ടിലാണ് രചനയും തന്‍വിയും താമസിച്ചിരുന്നത്. വിവാഹിതയും ഒരു ആണ്‍കുട്ടിയുടെ മാതാവുമാണ് രചന. ഭര്‍ത്താവുമായി പിരിഞ്ഞുകഴിയുകയായിരുന്നു. താന്‍ ഭര്‍ത്താവിനെ വെറുക്കുന്നുവെന്നും മരണശേഷം മാതാപിതാക്കളോട് തന്റെ മകനെ നോക്കണമെന്നും രചനയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ജീവിതം മടുത്തുവെന്നും അതുകൊണ്ട് താന്‍ ആത്മഹത്യ ചെയ്യുന്നതായിട്ടാണ് തന്‍വിയുടെ ആത്മഹത്യാക്കുറിപ്പ്. രണ്ട് ദിവസമായി ഇവരെ പുറത്തുകാണാത്തതിനെത്തുടര്‍ന്ന് അയല്‍ക്കാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് വാതില്‍ തകര്‍ത്ത് അകത്തു കയറിയപ്പോള്‍ യുവതികളെ തറയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Similar Posts