< Back
India
ഗുജറാത്തില്‍ നികുതി ഇളവ്; ഇന്ധന വില കുറച്ചുഗുജറാത്തില്‍ നികുതി ഇളവ്; ഇന്ധന വില കുറച്ചു
India

ഗുജറാത്തില്‍ നികുതി ഇളവ്; ഇന്ധന വില കുറച്ചു

admin
|
29 May 2018 3:24 AM IST

ഇതോടെ പെട്രോള്‍ വിലയില്‍ 2.93 രൂപയും ഡീസല്‍ നിരക്കില്‍ 2.72 രൂപയും കുറവ് വന്നു. പുതുക്കിയ നിരക്ക് അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു.

ഗുജറാത്തില്‍ പെട്രോളിനും ഡീസലിനുമുള്ള വാറ്റ് നിരക്കില്‍ നാല് ശതമാനം കുറച്ചു. മുഖ്യമന്ത്രി വിജയ് രൂപാനിയാണ് ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ടര്‍മാരെ സ്വാധീനിക്കാനാണ് ഇത്തരമൊരു നീക്കവുമായി സര്‍ക്കാര്‍ രംഗതെത്തിയിട്ടുള്ളത്. ഇതോടെ പെട്രോള്‍ വിലയില്‍ 2.93 രൂപയും ഡീസല്‍ നിരക്കില്‍ 2.72 രൂപയും കുറവ് വന്നു. പുതുക്കിയ നിരക്ക് അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു. ജനങ്ങള്‍ക്കുള്ള ദീപാവലി സമ്മാനമാണ് ഇതെന്ന് ധനകാര്യ വകുപ്പിന്‍റെ കൂടെ ചുമതലയുള്ള ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ അവകാശപ്പെട്ടു.

Similar Posts