< Back
India
കസബിന്‍റെ മരണ വാര്‍ഷികം ആചരിക്കുന്നവരെ വെടിവെച്ച് കൊല്ലണം: കര്‍ണാടക ഗവര്‍ണര്‍കസബിന്‍റെ മരണ വാര്‍ഷികം ആചരിക്കുന്നവരെ വെടിവെച്ച് കൊല്ലണം: കര്‍ണാടക ഗവര്‍ണര്‍
India

കസബിന്‍റെ മരണ വാര്‍ഷികം ആചരിക്കുന്നവരെ വെടിവെച്ച് കൊല്ലണം: കര്‍ണാടക ഗവര്‍ണര്‍

Sithara
|
29 May 2018 4:14 AM IST

മുംബൈ ഭീകരാക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട അജ്മല്‍ കസബിന്റെ മരണ വാര്‍ഷികം ആചരിക്കുന്നവരെ വെടിവെച്ച് കൊല്ലണമെന്ന് കര്‍ണാടക ഗവര്‍ണര്‍ വജുഭായ് വാല.

മുംബൈ ഭീകരാക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട അജ്മല്‍ കസബിന്റെ മരണ വാര്‍ഷികം ആചരിക്കുന്നവരെ വെടിവെച്ച് കൊല്ലണമെന്ന് കര്‍ണാടക ഗവര്‍ണര്‍ വജുഭായ് വാല. നമ്മുടെ മുന്‍ഗണന ദേശസുരക്ഷയ്ക്ക് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിരപരാധികളായ ഒരുപാട് പേരുടെ ജീവനെടുത്ത അജ്മല്‍ കസബിന്റെ വിചാരണ പൂര്‍ത്തിയാക്കാനും തൂക്കിക്കൊല്ലാനും സമയമെടുത്തു. ഇത്തരം കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കണം. ഇത്തരം കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് പ്രത്യേക നിയമനിര്‍മാണം വേണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

ഭീകരവാദികളോട് മൃദുസമീപനം പാടില്ല. രാജ്യദ്രോഹികളെ തൂക്കിലേറ്റുമ്പോള്‍ ആ വാര്‍ത്ത മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

Similar Posts