< Back
India
രാജസ്ഥാനിലെ പരാജയം ആപത് സൂചനയെന്ന് ബിജെപി നേതൃത്വം; ഉണരാനുള്ള മുന്നറിയിപ്പെന്ന് മുഖ്യമന്ത്രിരാജസ്ഥാനിലെ പരാജയം ആപത് സൂചനയെന്ന് ബിജെപി നേതൃത്വം; ഉണരാനുള്ള മുന്നറിയിപ്പെന്ന് മുഖ്യമന്ത്രി
India

രാജസ്ഥാനിലെ പരാജയം ആപത് സൂചനയെന്ന് ബിജെപി നേതൃത്വം; ഉണരാനുള്ള മുന്നറിയിപ്പെന്ന് മുഖ്യമന്ത്രി

Sithara
|
29 May 2018 4:04 AM IST

പരാജയം ആപത് സൂചനയാണെന്ന് സംസ്ഥാനത്തെ ബിജെപി അധ്യക്ഷന്‍ അശോക് പര്‍ണാമി. അതേസമയം ഉണര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള മുന്നറിയിപ്പെന്ന് മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ

രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ആഘാതത്തിലാണ് ബിജെപി. ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലത്തിലും പരാജയപ്പെടാനുണ്ടായ കാരണങ്ങള്‍ തേടുകയാണ് ബിജെപി നേതൃത്വം. പരാജയം ആപത് സൂചനയാണെന്ന് സംസ്ഥാനത്തെ ബിജെപി അധ്യക്ഷന്‍ അശോക് പര്‍ണാമി പ്രതികരിച്ചു. അതേസമയം ഉണര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള മുന്നറിയിപ്പാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നതെന്ന് മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ പറഞ്ഞു.

ഒരുപാട് വികസന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടത്തിയിട്ടും എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന കാര്യമാണ് ഇപ്പോള്‍ പരിശോധിക്കുന്നതെന്ന് വസുന്ധര രാജെ പ്രതികരിച്ചു. സെല്‍ഫ് ഗോള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി എംഎല്‍എമാരോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ പേരില്‍ നിരാശപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി നേതാക്കളോട് പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം ആപത് സൂചനയാണെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ അശോക് പര്‍ണാമിയുടെ പ്രതികരണം. അതേസമയം താമരയുടെ വേര് ദുര്‍ബലപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Tags :
Similar Posts