< Back
India
തോല്‍വിക്ക് കാരണം അമിത ആത്മവിശ്വാസമെന്ന് യോഗിIndia
തോല്‍വിക്ക് കാരണം അമിത ആത്മവിശ്വാസമെന്ന് യോഗി
|29 May 2018 3:54 AM IST
ജനവിധി അംഗീകരിക്കുന്നുവെന്ന് യോഗി ആദിത്യനാഥ് പ്രതികരിച്ചു.
ഉത്തര്‍പ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് ലോക്സഭാ മണ്ഡലങ്ങളിലും ബിജെപി തോറ്റതിന് പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനവിധി അംഗീകരിക്കുന്നുവെന്ന് യോഗി പ്രതികരിച്ചു. എസ്പി - ബിഎസ്പി സഖ്യത്തെ വില കുറച്ച് കണ്ടു. അമിത ആത്മവിശ്വാസം തോല്‍വിക്ക് കാരണമായെന്നും യോഗി പറഞ്ഞു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏറെക്കാലം കൈവശം വെച്ചിരുന്ന ഗോരഖ്പൂരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൌര്യ പ്രതിനിധീകരിച്ച ഫുല്‍പൂരിലുമാണ് ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവന്നത്. ഇരു മണ്ഡലങ്ങളിലും എസ്‍പി സ്ഥാനാര്‍ഥികളാണ് വിജയിച്ചത്.