രാഹുല്‍ കോണ്‍ഗ്രസ് തലപ്പത്തേക്ക്; അജിത്ത് ജോഗി പാര്‍ട്ടി വിടുന്നുരാഹുല്‍ കോണ്‍ഗ്രസ് തലപ്പത്തേക്ക്; അജിത്ത് ജോഗി പാര്‍ട്ടി വിടുന്നു
|കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയെ അവരോധിക്കുന്നതില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന നേതാവും, ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രിയുമായ അജിത്ത് ജോഗി പാര്‍ട്ടി വിടുന്നു.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയെ അവരോധിക്കുന്നതില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന നേതാവും, ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രിയുമായ അജിത്ത് ജോഗി പാര്‍ട്ടി വിടുന്നു. ഛത്തീസ്ഗഡില്‍ പുതിയ പാര്‍ട്ടിക്ക് രൂപം കൊടുക്കുമെന്ന് അജിത് ജോഗി പറഞ്ഞു. അതേസമയം, പണത്തിന്റെ സ്വന്തം അസ്ഥിത്വം വിറ്റ അജിത് ജോഗി പാര്‍ട്ടി വിടുന്നതാണ് നല്ലതെന്ന് ദ്വിഗ് വിജയ്സിങ് പ്രതികരിച്ചു.
ഛത്തീസ്ഗഡ് സംസ്ഥാനം രൂപീകരിച്ച ശേഷം ആദ്യമായി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ വ്യക്തിയാണ് അജിത് ജോഗി. രാജീവ് ഗാന്ധിയുടെ വിശ്വസ്തരായിരുന്ന നേതാക്കളില്‍ ഒരാള്‍. ആ അജിത് ജോഗിയാണ്, രാജീവ് ഗാന്ധിയുടെ മകന്‍ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനാകുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി വിടാനൊരുങ്ങുന്നത്. ഛത്തീസ്ഗഡില്‍ തനിക്ക് മുമ്പ് ലഭിച്ചിരുന്ന പ്രാധാന്യം ലഭിക്കാത്തതും ജോഗിയുടെ അതൃപ്തിക്ക് കാരണമാണ്. ജൂണ്‍ ആറിന് റായ്പൂരിലെത്തി അനുയായികളുമായി ചര്‍ച്ച നടത്തിയ ശേഷം സ്വന്തം പാര്‍ട്ടി രൂപീകരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അജിത് ജോഗി അറിയിച്ചു. രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് പ്രസിഡന്റാക്കുന്നതിനെതിരെ പാര്‍ട്ടിയിലെ പഴയ കാല നേതാക്കള്‍ക്ക് വലിയ എതിര്‍പ്പുകളുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതാദ്യമായാണ് ഒരു നേതാവ് പരസ്യമായി രാഹുലിന്റെ സ്ഥാനാരോഹണത്തിനെതിരെ രംഗത്ത് വരുന്നത്.