< Back
India
ജെ.എന്‍.യു: വ്യാജ വീഡിയോ പ്രദര്‍ശിപ്പിച്ച മൂന്ന് ചാനലുകള്‍ക്ക് നോട്ടീസ്ജെ.എന്‍.യു: വ്യാജ വീഡിയോ പ്രദര്‍ശിപ്പിച്ച മൂന്ന് ചാനലുകള്‍ക്ക് നോട്ടീസ്
India

ജെ.എന്‍.യു: വ്യാജ വീഡിയോ പ്രദര്‍ശിപ്പിച്ച മൂന്ന് ചാനലുകള്‍ക്ക് നോട്ടീസ്

admin
|
29 May 2018 7:42 PM IST

ജുഡീഷ്യല്‍ അന്വേഷണത്തിന്‍റെ കണ്ടത്തലുകള്‍ അനുസരിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.

ജെ.എന്‍.യു വിഷയത്തില്‍ വ്യാജ വീഡിയോ പ്രദര്‍ശിപ്പിച്ച മൂന്ന് ചാനലുകള്‍ക്ക് ഡല്‍ഹി പോലീസ് നോട്ടീസ് അയച്ചു. ജുഡീഷ്യല്‍ അന്വേഷണത്തിന്‍റെ കണ്ടത്തലുകള്‍ അനുസരിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കെ.സി ത്യാഗി എന്നീ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് ഉറപ്പ് നല്‍കിയത്. ജെ.എന്‍.യു വിഷയത്തില്‍ പിന്തുണ നല്‍കയതിന് അരവിന്ദ് കേജ്‍രിവാള്‍ സിതാറാം യെച്ചൂരി നന്ദി അറിയിച്ചു. ഫെബ്രുവരി ഒന്‍പതിന് നടന്ന പരിപാടിയുടെ ദൃശ്യങ്ങൾ എന്ന നിലയില്‍ പ്രമുഖ ചാനല്‍ സംപ്രേഷണം ചെയ്തത് കൃത്രിമമായി തയാറാക്കിയ വിഡിയോ ആണ്. .

Similar Posts