< Back
India
രണ്ടര വര്‍ഷത്തിനിടെ മോദി ചെയ്ത ആദ്യ മഹത്തായ കാര്യമെന്ന് രാഹുല്‍രണ്ടര വര്‍ഷത്തിനിടെ മോദി ചെയ്ത ആദ്യ മഹത്തായ കാര്യമെന്ന് രാഹുല്‍
India

രണ്ടര വര്‍ഷത്തിനിടെ മോദി ചെയ്ത ആദ്യ മഹത്തായ കാര്യമെന്ന് രാഹുല്‍

Damodaran
|
30 May 2018 2:50 AM IST

രണ്ടര വര്‍ഷത്തെ ബിജെപി ഭരണത്തിനിടെ ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രിയുടെ നിലവാരത്തിലേക്ക് ഉയര്‍ന്ന് മോദി പ്രവര്‍ത്തിച്ചിട്ടുള്ളത്. ബിജെപി ഭരണം തുടങ്ങിയ ശേഷം മോദി ആദ്യമായി ചെയ്ത മഹത്തരമായ

നിയന്ത്രണരേഖ കടന്ന് പാകിസ്താനില്‍ നടത്തിയ ആക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറയുന്നതായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രണ്ടര വര്‍ഷത്തെ ബിജെപി ഭരണത്തിനിടെ ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രിയുടെ നിലവാരത്തിലേക്ക് ഉയര്‍ന്ന് മോദി പ്രവര്‍ത്തിച്ചിട്ടുള്ളത്. ബിജെപി ഭരണം തുടങ്ങിയ ശേഷം മോദി ആദ്യമായി ചെയ്ത മഹത്തരമായ ഒരു കാര്യമാണിത്. മോദി സര്‍ക്കാരിന്‍റെ ആദ്യ നേട്ടവും. കോണ്‍ഗ്രസും താനും ഇക്കാര്യത്തില്‍ പ്രധാനമന്ത്രിക്കും സൈനികര്‍ക്കുമൊപ്പം നിലകൊള്ളുകയാണെന്നും രാഹുല്‍ വ്യക്തമാക്കി.

Similar Posts