< Back
India
അവര്‍ നിര്‍ത്താതെ വെടിയുതിര്‍ത്തു, പിതാവിന്‍റെ പൈശാചിക കൊലപാതകം വിവരിച്ച് മക്കള്‍അവര്‍ നിര്‍ത്താതെ വെടിയുതിര്‍ത്തു, പിതാവിന്‍റെ പൈശാചിക കൊലപാതകം വിവരിച്ച് മക്കള്‍
India

അവര്‍ നിര്‍ത്താതെ വെടിയുതിര്‍ത്തു, പിതാവിന്‍റെ പൈശാചിക കൊലപാതകം വിവരിച്ച് മക്കള്‍

admin
|
29 May 2018 7:39 PM IST

24 ബുള്ളറ്റുകളാണ് തന്‍സിലിനും ഭാര്യ ഫര്‍സാനക്കും നേരെ ഉതിര്‍ത്തത്. ആക്രമണം നടക്കുമ്പോള്‍ തന്‍സിലും ഭാര്യയും

'ഒരു ബൈക്കില്‍ അവര്‍ രണ്ട് പേരാണ് ഉണ്ടായിരുന്നത്. അവര്‍ എന്‍റെ പിതാവിനു നേരെ നിര്‍ത്താതെ നിറയൊഴിച്ചു. തോക്കിലെ ബുള്ളറ്റുകള്‍ തീര്‍ന്നപ്പോള്‍ വീണ്ടും തിര നിറച്ച് വെടിയുതിര്‍ക്കല്‍ തുടര്‍ന്നു. ഇതിനുശേഷം മൂന്ന്, നാല് മിനുട്ട് അവിടെ നിന്ന ശേഷമാണ് അവര്‍ സ്ഥലം വിട്ടത് '- വെടിയേറ്റ് മരിച്ച എന്‍ഐഎ ഉദ്യോഗസ്ഥന്‍ മൊഹമ്മദ് തന്‍സില്‍ അഹമ്മദിന്‍റെ മകള്‍ ആ സംഭവം ഓര്‍ത്തെടുത്തു.

ശനിയാഴ്ചയാണ് ഭാര്യയുടെയും മക്കളുടെയും മുന്നില്‍ വച്ച് തന്‍സിലിനെ അജ്ഞാത സംഘം വെടിവച്ച് കൊലപ്പെടുത്തിയത്. 24 ബുള്ളറ്റുകളാണ് തന്‍സിലിനും ഭാര്യ ഫര്‍സാനക്കും നേരെ ഉതിര്‍ത്തത്. ആക്രമണം നടക്കുമ്പോള്‍ തന്‍സിലും ഭാര്യയും കാറിന്‍റെ മുന്‍ സീറ്റിലായിരുന്നു. മക്കള്‍ പിന്‍സീറ്റിലും. വെടിയുതിര്‍ക്കല്‍ ആരംഭിച്ചതോടെ തലതാഴ്ത്തി ഇരിക്കാന്‍ അച്ഛന്‍ തങ്ങളോട് ആവശ്യപ്പെട്ടതായി മകന്‍ പറഞ്ഞു.

ആക്രമണത്തില്‍ പരിക്കേറ്റ ഫര്‍സാന അപകടനില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു. ഒരു വിവാഹ വീട്ടില്‍ നിന്നും ഭാര്യയും മക്കളോടുമൊപ്പം സ്വന്തം വീട്ടിലേക്ക് വരുന്നതിനിടെയാണ് തന്‍സില്‍ അഹമ്മദിന്‍റെ ജീവന്‍ കവര്‍ന്ന ആക്രമണം ഉണ്ടായത്.

Similar Posts