< Back
India
പാകിസ്ഥാന്റെ പ്രസ്താവനകള്‍ക്കെതിരെ കടുത്ത നിലപാടുമായി ഇന്ത്യപാകിസ്ഥാന്റെ പ്രസ്താവനകള്‍ക്കെതിരെ കടുത്ത നിലപാടുമായി ഇന്ത്യ
India

പാകിസ്ഥാന്റെ പ്രസ്താവനകള്‍ക്കെതിരെ കടുത്ത നിലപാടുമായി ഇന്ത്യ

admin
|
29 May 2018 8:52 PM IST

പത്താന്‍കോട്ട് ഭീകാരാക്രമണം അന്വേഷിക്കുന്ന എന്‍ഐഎ സംഘത്തെ പാക്കിസ്താനില്‍ അന്വേഷണം നടത്താന്‍ അനുവദിക്കില്ലെന്ന നിലപാട് സ്വീകര്യമല്ല

ഇന്ത്യ പാക് സമാധാന ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചുവെന്ന പാക്കിസ്താന്‍ ഹൈക്കമീഷണര്‍ അബ്ദുള്‍ ബാസിതിന്റ പ്രസ്താവനക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ. ഏത് സാഹചര്യത്തിലാണ് പാക് ഹൈക്കമീഷണര്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയതെന്ന് വിശദീകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. പത്താന്‍കോട്ട് ഭീകാരാക്രമണം അന്വേഷിക്കുന്ന എന്‍ഐഎ സംഘത്തെ പാക്കിസ്താനില്‍ അന്വേഷണം നടത്താന്‍ അനുവദിക്കില്ലെന്ന നിലപാട് സ്വീകര്യമല്ല. ഇത്തരം നിലപാടുകള്‍ കടുത്ത പ്രത്യാഘാതം വിളിച്ചു വരുത്തുമെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ മുന്നറിയിപ്പ് നല്‍കി - പാക്കിസ്താന്‍ സുരക്ഷാ ഉപദേഷ്ടാവ് നസീര്‍ ഖാന്‍ ജാന്‍ജുവയുമായി അജിത് ഡോവല്‍ ടെലഫോണില്‍ ചര്‍ച്ച നടത്തി.

Similar Posts