< Back
India
താജ് മഹല്‍ ക്ഷേത്രമോ? സാംസ്‌ക്കാരിക മന്ത്രാലയത്തോട് വിവരാവകാശ കമ്മീഷന്‍താജ് മഹല്‍ ക്ഷേത്രമോ? സാംസ്‌ക്കാരിക മന്ത്രാലയത്തോട് വിവരാവകാശ കമ്മീഷന്‍
India

താജ് മഹല്‍ ക്ഷേത്രമോ? സാംസ്‌ക്കാരിക മന്ത്രാലയത്തോട് വിവരാവകാശ കമ്മീഷന്‍

Subin
|
30 May 2018 2:56 AM IST

ആഗ്രയിലെ ചരിത്രസ്മാരകം താജ്മഹല്‍ ആണോ തേജോ മഹാലയമാേണാ എന്ന ചോദ്യമുന്നയിച്ച് ബി.കെ.എസ്.ആര്‍. അയ്യങ്കാര്‍ എ.എസ്‌.ഐയെ സമീപിച്ചതോടെയാണ് സംവാദത്തിന് തുടക്കമായത്.

താജ് മഹല്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ നിര്‍മിച്ച ശവകുടീരമാണോ അതോ രജപുത്ര രാജാവ് രാജാ മാന്‍സിങ് മുഗള്‍ ചക്രവര്‍ത്തിക്ക് സമ്മാനിച്ച ക്ഷേത്രമാണോ എന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം നിലപാട് അറിയിക്കണമെന്ന് കേന്ദ്ര വിവരാവകാശ കമീഷന്‍. ചില ചരിത്രകാരന്മാര്‍ ഇതുസംബന്ധിച്ച് നടത്തിയ ആഖ്യാനങ്ങളും കോടതികളിലെ കേസുകളും മുന്‍നിര്‍ത്തി ലഭിച്ച വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ കൈമാറിക്കൊണ്ടാണ് കമീഷണര്‍ ശ്രീധര്‍ ആചാര്യുലു ഈ ചോദ്യമുന്നയിച്ചിരിക്കുന്നത്.

താജ് മഹലിന്റെ ഉല്‍പത്തിയെ കുറിച്ചും ചരിത്രകാരന്‍ പി.എന്‍. ഓക്കിന്റെ അവകാശവാദങ്ങള്‍, അഡ്വ. യോഗേഷ് സക്‌സേനയുടെ രചനകള്‍ എന്നിവ സംബന്ധിച്ചും മന്ത്രാലയത്തിന്റെ നിലപാട് വ്യക്തമാക്കണം. ഈ വിഷയത്തില്‍ സുപ്രീം കോടതിയിലടക്കം കേസുകളുണ്ട്. ചില കേസുകളില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സത്യവാങ്മൂലങ്ങള്‍ നല്‍കിയിട്ടുണ്ട്. അത്തരം രേഖകളുടെ പകര്‍പ്പ് ആഗസ്റ്റ് 30ന് മുമ്പ് സമര്‍പ്പിക്കാന്‍ എ.എസ്‌.ഐയോട് നിര്‍ദേശിച്ചു.

ആഗ്രയിലെ ചരിത്രസ്മാരകം താജ്മഹല്‍ ആണോ തേജോ മഹാലയമാേണാ എന്ന ചോദ്യമുന്നയിച്ച് ബി.കെ.എസ്.ആര്‍. അയ്യങ്കാര്‍ എ.എസ്‌.െഎയെ സമീപിച്ചതോടെയാണ് സംവാദത്തിന് തുടക്കമായത്. രാജാ മാന്‍സിങ് ക്ഷേത്രം കൈമാറിയതിന് തെളിവില്ലെന്നായിരുന്നു എ.എസ്.ഐയുടെ മറുപടി. 17ാം നൂറ്റാണ്ടിലെ കെട്ടിടത്തിന്റെ നിര്‍മാണ വിവരങ്ങളും സുരക്ഷ കാരണങ്ങളാല്‍ ചില മുറികള്‍ അടച്ചിട്ടിരിക്കുന്നതിന്റെ കാരണങ്ങളും അയ്യങ്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇക്കാര്യങ്ങള്‍ ചരിത്ര ഗവേഷണം ആവശ്യപ്പെടുന്നതാണെന്നും അത് വിവരാവകാശ നിയമപരിധിയില്‍ വരില്ലെന്നും കമീഷന്‍ നിരീക്ഷിച്ചു.

പി.എന്‍. ഓക്ക് രചിച്ച 'താജ് മഹല്‍: വാസ്തവ കഥ' എന്ന പുസ്തകത്തിലാണ് താജ് മഹല്‍ ക്ഷേത്രമായിരുന്നെന്ന് അവകാശപ്പെട്ടത്. തുടര്‍ന്ന് ക്ഷേത്രമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം 2000ത്തില്‍ സുപ്രീം കോടതിയെ സമീപിച്ചു. എന്നാല്‍, കോടതി ശക്തമായ താക്കീത് നല്‍കുകയാണുണ്ടായത്.

Related Tags :
Similar Posts