< Back
India
നവംബര്‍ 7ലെ പ്രഖ്യാപനത്തിനായി കാത്തിരിക്കുക; ആരാധകരോട് കമല്‍ ഹാസന്‍നവംബര്‍ 7ലെ പ്രഖ്യാപനത്തിനായി കാത്തിരിക്കുക; ആരാധകരോട് കമല്‍ ഹാസന്‍
India

നവംബര്‍ 7ലെ പ്രഖ്യാപനത്തിനായി കാത്തിരിക്കുക; ആരാധകരോട് കമല്‍ ഹാസന്‍

Sithara
|
29 May 2018 7:27 AM IST

ഒരു എമര്‍ജന്‍സി ഓപ്പറേഷനുള്ള സമയമായിരിക്കുന്നുവെന്ന് കമല്‍ ഹാസന്‍ പറഞ്ഞു.

കമല്‍ ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം അദ്ദേഹത്തിന്‍റെ ജന്മദിനമായ നവംബര്‍ ഏഴിനുണ്ടായേക്കും. നവംബര്‍ ഏഴിലെ പ്രഖ്യാപനത്തിനായി കാത്തിരിക്കാന്‍ അദ്ദേഹം ആരാധകരോട് അഭ്യര്‍ഥിച്ചു. തമിഴ് വാരികയായ ആനന്ദ വികതന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ ഇക്കാര്യം പറഞ്ഞത്.

ഒരു എമര്‍ജന്‍സി ഓപ്പറേഷനുള്ള സമയമായിരിക്കുന്നുവെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. തന്നെ യുവജനങ്ങള്‍ കാത്തുനില്‍ക്കുകയാണ്. അവരെ ഒരുമിച്ച് അണിനിരത്താനുള്ള ഉത്തരവാദിത്വം തനിക്കുണ്ട്. ചില പ്രവര്‍ത്തന പദ്ധതികള്‍ തയ്യാറാക്കേണ്ടതുണ്ടെന്നും കമല്‍ ഹാസന്‍ വ്യക്തമാക്കി.

നേരത്തെ ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ തമിഴ്നാട് മുഖ്യമന്ത്രിയാകുമെന്ന് കമല്‍ ഹാസന്‍ പറഞ്ഞിരുന്നു. അരപ്പോര്‍ ഇയക്കം പോലുള്ള സംഘടനകളുടെ പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്‌നാട്ടില്‍ ജയലളിതയുടെ മരണ ശേഷം രാഷ്ട്രീയ അസ്ഥിരത തുടരുകയാണ്. ഈ ഘട്ടത്തില്‍ കമല്‍ ഹാസന്‍റെ രാഷ്ട്രീയ പ്രവേശം സംസ്ഥാനത്ത് എന്ത് മാറ്റമുണ്ടാക്കുമെന്ന് ഉറ്റുനോക്കുകയാണ് അദ്ദേഹത്തിന്‍റെ ആരാധകരും തമിഴ് ജനതയും.

Similar Posts